ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞ് മലയിടിഞ്ഞുണ്ടായ പ്രളയത്തിൽ മരിച്ചവര്‍ 72 ആയി. രണ്ട് മൃതദേഹങ്ങളും 30 മൃതദേഹ അവശിഷ്‌ടങ്ങളും വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയതായി സംസ്ഥാന സർക്കാർ ചൊവ്വാഴ്‌ച അറിയിച്ചിരുന്നു. 40 മൃതദേഹങ്ങളും ഒരു മനുഷ്യശരീരവും തിരിച്ചറിഞ്ഞതായി ചമോലി പൊലീസ് പറഞ്ഞു.
ഉത്തരാഖണ്ഡ് ദുരന്തം; മരണം 72 ആയി - ചമോലി
ഫെബ്രുവരി ഏഴിനാണ് ചമോലി ജില്ലയിൽ മഞ്ഞുമല തകര്‍ന്ന് ദുരന്തമുണ്ടായത്.
തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ സേഖരിച്ചിട്ടുണ്ട്. 205 പേരെ കാണാതായതാണ് ജോഷിമത് പൊലീസ് സ്‌റ്റേഷനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയും ഐടിബിപിയും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.
ഫെബ്രുവരി ഏഴിനാണ് ചമോലി ജില്ലയിൽ മഞ്ഞുമല തകര്‍ന്ന് ദുരന്തമുണ്ടായത്. ദൗളി ഗംഗാ നദിയിലുണ്ടായ പ്രളയത്തെ തുടർന്ന് തീരത്തെ നിരവധി വീടുകളും പാലങ്ങളും ഒലിച്ചുപോയി. അളകനന്ദ, ദൗളി ഗംഗ നദികള്‍ കരകവിഞ്ഞ് ഒഴുകിയതാണ് ദുരന്തത്തിന്‍റെ തോത് വര്‍ധിപ്പിച്ചത്. നിര്‍മാണത്തിലിരുന്ന രണ്ട് അണക്കെട്ടുകളും തകര്‍ന്നു. വൈദ്യുത പദ്ധതിയുടെ ഭാഗമായ തപോവന്‍ തുരങ്കത്തില്‍ നിരവധി തൊഴിലാളികളാണ് ഇതേ തുടര്‍ന്ന് കുടുങ്ങിയത്.