ന്യൂഡൽഹി: കാർഷിക നിയമ ഭേദഗതിയിൽ കേന്ദ്രത്തെ പിന്തുണച്ച് ഉത്തരാഖണ്ഡ് കർഷക പ്രതിനിധിസംഘം. കർഷക പ്രതിനിധിസംഘം കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടികാഴ്‌ച നടത്തി. ഉത്തരാഖണ്ഡ് കൃഷി-കർഷകക്ഷേമ സഹമന്ത്രി കൈലാഷ് ചൗധരി, ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രി അരവിന്ദ് പാണ്ഡെ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
കാർഷിക നിയമ ഭേദഗതിയിൽ കേന്ദ്രത്തെ പിന്തുണച്ച് ഉത്തരാഖണ്ഡ് കർഷക പ്രതിനിധിസംഘം - കോൺഗ്രസും പ്രതിപക്ഷവും
അതേസമയം കോൺഗ്രസും പ്രതിപക്ഷവും കർഷകരുടെ പേരിൽ രാഷ്‌ട്രീയം മാത്രമാണ് കളിക്കുന്നുവെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ.
കാർഷിക നിയമ ഭേദഗതിയിൽ കേന്ദ്രത്തെ പിന്തുണച്ച് ഉത്തരാഖണ്ഡ് കർഷക പ്രതിനിധിസംഘം
അതേസമയം കോൺഗ്രസും പ്രതിപക്ഷവും കർഷകരുടെ പേരിൽ രാഷ്‌ട്രീയം മാത്രമാണ് കളിക്കുന്നുവെന്ന് ചർച്ചക്ക് ശേഷം കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിപക്ഷ പാർട്ടികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പുതുതായി നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ കർഷകർക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.