ഡെറാഡൂണ്‍:ഉത്തരാഖണ്ഡില്‍ 512 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 70,790 ആയി. എട്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. 1146 പേരാണ് ഇതുവരെ രോഗബാധിതരായി മരിച്ചത്. വൈറസ് ബാധിതരായ 4,166 പേരാണ് ചികിത്സയില്‍ തുടരുന്നത്. ഇതുവരെ 64,851 പേര്‍ രോഗമുക്തി നേടി.
ഉത്തരാഖണ്ഡില്‍ 512 പേര്‍ക്ക് കൂടി കൊവിഡ് - Dehradun covid
എട്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. 4,166 പേരാണ് ചികിത്സയില്‍ തുടരുന്നത്.
ഉത്തരാഖണ്ഡില്‍ 512 പേര്‍ക്ക് കൂടി കൊവിഡ്
210 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഡെറാഡൂണിലാണ് ഇന്ന് ഏറ്റവുമധികം പുതിയ രോഗികള്‍. നൈനിറ്റാള്‍ 7, ചമോലി 57, ഹരിദ്വാര്‍ 43, പൗരി 38, പിത്തോറഗഡ് 34, തെഹ്‌രി 31, ഉദ്ദം സിങ് നഗര്‍ 30, രുദ്രപ്രയാഗ് 28, അല്‍മോറ 24, ഉത്തരകാശി എട്ട്, ഭാഗേശ്വര്‍ ആറ്, ചമ്പാവത് അഞ്ച് എന്നിങ്ങനെയാണ് പുതിയ രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്.