ഉത്തരാഖണ്ഡിൽ 473 പേർക്ക് കൂടി കൊവിഡ് - ഉത്തരാഖണ്ഡ് കൊവിഡ്
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 75,268

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ 473 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 75,268 ആയി ഉയർന്നു. ഡെറാഡൂണിൽ 164, പിത്തോറഗഡിൽ 51, ചമോലിയിൽ 43, ഹരിദ്വാറിൽ 40, അൽമോറയിൽ 32, പൗരിയിൽ 26, തെഹ്രിയിൽ 25, ഉദം സിംഗ് നഗർ, നൈനിറ്റാൾ എന്നിവിടങ്ങളിൽ 24 വീതം, ഉത്തരകാശിയിൽ 16, ബാഗേശ്വറിൽ 14, ചമ്പാവത്തിൽ 10, രുദ്രപ്രയാഗിൽ നാല് എന്നിങ്ങനെയാണ് പുതിയതായി കേസുകൾ റിപ്പോർട്ട് ചെയ്‌തത്. ഏഴ് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,238 ആയി ഉയർന്നു. ഇതുവരെ 68,365 പേർ രോഗമുക്തി നേടിയപ്പോൾ 4,947 പേർ ചികിത്സയിൽ തുടരുന്നു.