ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ 728 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 81,939 ആയി ഉയർന്നു. പത്ത് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 1,351 ആയി.
ഉത്തരാഖണ്ഡിൽ 728 പുതിയ കൊവിഡ് ബാധിതർ - ഉത്തരാഖണ്ഡ് കൊവിഡ് അപ്‌ഡേറ്റ്
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 81,939
ഉത്തരാഖണ്ഡിൽ 728 പുതിയ കൊവിഡ് ബാധിതർ
ഡെറാഡൂണിൽ 246, നൈനിറ്റാളിൽ 132, ഹരിദ്വാറിൽ 72, അൽമോറയിൽ 41, പൗരിയിൽ 37, പിത്തോറഗഡിൽ 32, ഉദംസിങ്നഗറിൽ 32, ചമോലിയിൽ 28, തെഹ്‌റിയിൽ 26, ഉത്തരകാശിയിൽ 26, രുദ്രപ്രയാഗിൽ 25, ബാഗേശ്വറിൽ 21, ചമ്പാവതിൽ 10 എന്നിങ്ങനെയാണ് കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത്. ഇതുവരെ 73,422 പേർ രോഗമുക്തി നേടിയപ്പോൾ 6,207 പേർ ചികിത്സയിൽ തുടരുന്നു.