കേരളം

kerala

ETV Bharat / bharat

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ആശുപത്രി വിട്ടു

ഡൂൺ ആശുപത്രിയിൽ ചികിത്സയിലിരുന്ന മുഖ്യമന്ത്രിക്ക് നെഞ്ചിൽ അണുബാധ കണ്ടെത്തിയതിനെ തുടർന്നാണ് എയിംസിലേക്ക് മാറ്റിയത്.

By

Published : Jan 2, 2021, 2:52 PM IST

മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്  ഉത്തരാഖണ്ഡ് മുഖ്യമന്ത്രി  ത്രിവേന്ദ്ര സിങ് റാവത്ത് ആശുപത്രി വിട്ടു  ഡൽഹി എയിംസ്  ന്യൂഡൽഹി  Uttarakhand CM  Uttarakhand CM discharged from Delhi's AIIMS  Uttarakhand CM Trivendra Singh Rawat
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ആശുപത്രി വിട്ടു

ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് എയിംസിൽ നിന്ന് ഡിസ്‌ചാർജായി. കുറച്ച് ദിവസം മുഖ്യമന്ത്രി ഡൽഹിയിലെ വസതിയിൽ ഐസൊലേഷനിലായിരിക്കുമെന്ന് സിഎംഒ അറിയിച്ചു. റാവത്തിനെ ഉത്തരാഖണ്ഡിലെ ഡൂൺ ആശുപത്രിയിൽ നിന്ന് ഡിസംബർ 28നാണ് ഡൽഹിയിലെ എയിംസിലേക്ക് മാറ്റിയത്. നെഞ്ചിൽ അണുബാധ കണ്ടെത്തിയതിനെ തുടർന്നാണ് അദ്ദേഹത്തെ എയിംസിലേക്ക് മാറ്റിയത്.

ഡിസംബർ പതിനെട്ടിനാണ് റാവത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹം ഹോം ഐസൊലേഷനിൽ ആയിരുന്നു. തുടർന്ന് പനി റിപ്പോർട്ട് ചെയ്‌തതിനെ തുടർന്നാണ് ഡൂണിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

ABOUT THE AUTHOR

...view details