കേരളം

kerala

ETV Bharat / bharat

തിരാത്ത് സിംഗ് റാവത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തി

സംസ്ഥാനത്തെ കൊവിഡ്‌ വ്യാപനത്തെക്കുറിച്ചും കൊവിഡിനെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും പ്രധാനമന്ത്രിയെ അറിയിച്ചു

Uttarakhand CM meets PM Modi  apprises him of COVID-19 situation in state  ഉത്തരാഖണ്ഡ് മുഖ്യമന്ത്രി  പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച്ച  തിരാത്ത് സിംഗ് റാവത്ത്  പ്രധാനമന്ത്രി നരേന്ദ്ര മോദി
തിരാത്ത് സിംഗ് റാവത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തി

By

Published : Jun 8, 2021, 6:46 AM IST

Updated : Jun 8, 2021, 6:57 AM IST

ന്യൂഡൽഹി:ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തി. സംസ്ഥാനത്തെ കൊവിഡ്‌ വ്യാപനത്തെക്കുറിച്ചും കൊവിഡിനെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും പ്രധാനമന്ത്രിയെ അറിയിച്ചു.

ഉത്തരാഖണ്ഡ് ഒരു ഹിമാലയൻ മലയോര പ്രദേശമാണെന്നും ഇത് പൂർണമായും ജൈവ സംസ്ഥാനമായി വികസിപ്പിക്കാൻ പ്രത്യേക ധനസഹായം വേണമെന്നും തിരാത്ത് സിംഗ് റാവത്ത് കേന്ദ്രത്തോട്‌ അഭ്യർഥിച്ചു.

ALSO READ:കേന്ദ്രത്തിന്‍റെ സൗജന്യ വാക്‌സിൻ നയത്തിന് നന്ദി അറിയിച്ച് ആന്ധ്ര മുഖ്യമന്ത്രി

ഉത്തരാഖണ്ഡ്‌ ഒരു പരിസ്ഥിതി ലോല പ്രദേശമായതിനാൽ ഹിമാലയൻ മേഖലയിലെ ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ഇതിനായി ഒരു ഗ്ലേഷ്യൽ, ജലവിഭവ ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്നും കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടു.

18 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും സൗജന്യ കൊവിഡ് വാക്സിനേഷൻ നൽകിയതിന് റാവത്ത്‌ പ്രധാനമന്ത്രിയോട്‌ നന്ദി അറിയിച്ചു.

മൂന്ന് ഡോപ്ലർ റഡാറുകൾ അനുവദിച്ച കേന്ദ്ര സർക്കാരിനോട് നന്ദി അറിയിച്ച അദ്ദേഹം താഴ്വരയ്ക്ക് പത്ത്‌ ചെറിയ ഡോപ്ലർ റഡാറുകൾ കൂടി നൽകണമെന്ന് അഭ്യർഥിച്ചു. കൂടാതെ ഋഷികേശിൽ എയിംസ്‌ സ്ഥാപിക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.

Last Updated : Jun 8, 2021, 6:57 AM IST

ABOUT THE AUTHOR

...view details