ലഖ്‌നൗ:പ്രതാപ്‌ഗഡ് ജില്ലയിലെ ജൂഹി ഷുകുലാപൂർ ഗ്രാമത്തിൽ സ്ഥാപിച്ച 'കൊറോണ മാതാ ക്ഷേത്രം'യുപി പൊലീസിന്‍റെ സഹായത്തോടെ ജില്ല ഭരണകൂടം തകർത്തു. ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനും അധികൃതർ ഉത്തരവിട്ടു.
അന്ധവിശ്വാസ പ്രവർത്തനങ്ങളിൽ ആളുകൾ ഏർപ്പെടാതിരിക്കാനാണ് ക്ഷേത്രം നീക്കം ചെയ്തതെന്ന് പ്രയാഗ്‌രാജ് റേഞ്ച് ഇൻസ്പെക്ടർ ജനറൽ കെ പി സിംഗ് പറഞ്ഞു. കൊവിഡ് സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ പൊലീസ് നടത്തുന്നുണ്ടെന്നും ഇത് അപകടകരമായ വൈറസാണെന്നും അന്ധവിശ്വാസങ്ങളിൽ ഏർപ്പെടരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.
Also read:ജമ്മുവിൽ കനത്ത മഴയിൽ കുടുങ്ങിയ 41 പേരെ സൈന്യം രക്ഷപ്പെടുത്തി
ആളുകള്‍ ഇവിടെ കൂട്ടത്തോടെ പ്രാര്‍ഥനയ്‌ക്കെത്തിയിരുന്നു. ശാസ്ത്രീയ ചികിത്സാരീതിയാണ് കൊവിഡിനെതിരെ സ്വീകരിക്കേണ്ടതെന്നിരിക്കെ കൊറോണ മാതയെ ആരാധിച്ച് രോഗം പ്രതിരോധിക്കാമെന്ന തെറ്റായ ചിന്തയിലേക്ക് ഒരു വിഭാഗമാളുകള്‍ എത്തിയിരുന്നു. ഇതോടെയാണ് ക്ഷേത്രം പൊളിച്ചുനീക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.
ഗാസിയാബാദിൽ താമസിക്കുന്ന തന്‍റെ സഹോദരന്‍ ലോകേഷ് കുമാറാണ് ക്ഷേത്രം സ്ഥാപിച്ചതെന്ന വാദവുമായി നാഗേഷ് കുമാർ ശ്രീവാസ്തവ എന്നയാൾ സംഘിപ്പൂർ പൊലീസ് സ്റ്റേഷനെ സമീപിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കൊറോണ മാത ക്ഷേത്രം ഗ്രാമത്തിൽ സ്ഥാപിച്ചത്.
ദേവി എല്ലാ ബുദ്ധിമുട്ടുകളും പരിഹരിക്കുമെന്ന വിശ്വാസത്തോടെയാണ് മന്ദിരം സ്ഥാപിച്ചതെന്ന് ഗ്രാമവാസികൾ അവകാശപ്പെട്ടു. ഗ്രാമവാസികളിൽ നിന്ന് പണം ശേഖരിച്ചാണ് ക്ഷേത്രം നിർമ്മിച്ചത്.