ലക്‌നൗ: ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ക്ഷേത്ര വിഗ്രഹങ്ങളും മറ്റും നശിപ്പിച്ചയാൾ പിടിയിൽ. ചിബ്രാമുവിലെ ശിവൻ്റെ പുരാതന ക്ഷേത്രത്തിലാണ് അതിക്രമം നടന്നത്. സംഭവത്തിൽ പ്രതിക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് ക്ഷേത്ര പരിസരത്ത് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
ക്ഷേത്രത്തിൽ കയറി വിഗ്രഹങ്ങൾ നശിപ്പിച്ചയാൾ പിടിയിൽ - ചിബ്രാമുവിലെ ശിവൻ്റെ പുരാതന ക്ഷേത്രം
സംഭവത്തിൽ പ്രതിക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് ക്ഷേത്ര പരിസരത്ത് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
ക്ഷേത്രത്തിൽ അതിക്രമിച്ച് വിഗ്രഹങ്ങൾ നശിപ്പിച്ചയാൾ പിടിയിൽ
പ്രതി ഹിന്ദു ഇതര സമുദായത്തിൽപ്പെട്ടയാളായതിനാൽ തന്നെ വിശ്വാസികൾക്കിടയിൽ കടുത്ത അമർഷമാണുള്ളത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവവുമായി ബന്ധപ്പെട്ട് സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.