കേരളം

kerala

ഡൽഹി ആശുപത്രികളിൽ ഓക്‌സിജൻ പ്ലാന്‍റുകൾ സ്ഥാപിച്ച് ഉത്തം ഗ്രൂപ്പ്

By

Published : Jun 14, 2021, 1:24 PM IST

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഓക്‌സിജൻ പ്ലാന്‍റിന്‍റെ ഉദ്‌ഘാടനം നിർവഹിച്ചത്.

Uttam Group installs 22 PSA oxygen generation plants in Delhi hospitals  ഓക്‌സിജൻ പ്ലാന്‍റുകൾ  ഉത്തം ഗ്രൂപ്പ്  ഉത്തം ഗ്രൂപ്പ് ക്‌സിജൻ പ്ലാന്‍റുകൾ  ഡൽഹി ഓക്‌സിജൻ പ്ലാന്‍റുകൾ  അരവിന്ദ് കെജ്‌രിവാൾ  കൊവിഡ്  ഡൽഹി  Uttam Group  oxygen generation plants  oxygen plants  Delhi hospitals  Delhi oxygen plants
ഉത്തം ഗ്രൂപ്പ് ക്‌സിജൻ പ്ലാന്‍റുകൾ

ന്യൂഡൽഹി: ഡൽഹിയിലെ വിവിധ ആശുപത്രികളിൽ 22 പി‌എസ്‌എ ഓക്‌സിജൻ പ്ലാന്‍റുകൾ സ്ഥാപിച്ച്് ഉത്തം ഗ്രൂപ്പ്. ജൂൺ 12 ശനിയാഴ്‌ച നടന്ന വെർച്വൽ യോഗത്തിലൂടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഓക്‌സിജൻ പ്ലാന്‍റിന്‍റെ ഉദ്‌ഘാടനം നിർവഹിച്ചg. ഡൽഹി സർക്കാരും ഉത്തം ഗ്രൂപ്പും ചേർന്നാണ് ഓക്‌സിജൻ പ്ലാന്‍റ് സ്ഥാപിച്ചത്.

പ്രതിദിനം 13000 ക്യുബിക് മീറ്റർ ഓക്‌സിജൻ ഉത്‌പാദിപ്പിക്കാൻ ഈ ഓക്‌സിജൻ പ്ലാന്‍റിന് സാധിക്കും. ഓക്‌സിജന്‍റെ ആവശ്യകത അനുസരിച്ച് അവയുടെ മൊഡ്യൂളും ശേഷിയും വർധിപ്പിക്കാൻ സാധിക്കും. കൂടാതെ അവ പരിസ്ഥിതി സൗഹാർദ്ദവുമാണ്. കൊവിഡ് രണ്ടാം തരംഗം ആരംഭിച്ചതോടെയാണ് രാജ്യത്തെ മെഡിക്കൽ ഓക്‌സിജന്‍റെ ലഭ്യത കുറവ് മനസിലാക്കാൻ സാധിച്ചത്. ഓരോ മണിക്കൂറിലും ഡൽഹിയിൽ ഓക്‌സിജന്‍റെ ആവശ്യം വർധിച്ചു കൊണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഓക്‌സിജൻ പ്ലാന്‍റ് സ്ഥാപിക്കുന്നതിന് ഉത്തം ഗ്രൂപ്പ് ഓഫ് കമ്പനീസ് മുന്നോട്ട് വന്നത്.

ഇന്ത്യൻ ആർമി, യു‌എൻ‌ഡി‌പി, രാജസ്ഥാൻ സർക്കാർ, ഉത്തരാഖണ്ഡ് സർക്കാർ, കോർപ്പറേറ്റ് കമ്പനികളായ കാപ്‌ജെമിനി, സെന്‍റ് ഗോബെയ്‌ൻ, എച്ച്സി‌എൽ എന്നിവയുമായി ഉത്തം ഗ്രൂപ്പ് പ്രവർത്തിച്ചിട്ടുണ്ട്.

Also Read:ഡൽഹിയിൽ അൺലോക്ക് ; മാർക്കറ്റുകൾ ഇന്ന് മുതൽ തുറക്കും

ABOUT THE AUTHOR

...view details