ന്യൂഡൽഹി:ജൂൺ 25 മുതൽ 29 വരെ നടക്കാനിരിക്കുന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തിൽ പങ്കെടുക്കുന്ന സംസ്ഥാന അത്‌ലറ്റുകൾക്ക് കൊവിഡ് വാക്‌സിൻ നൽകണമെന്ന് കായികതാരം പി. ടി ഉഷ കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ട്വിറ്ററിലൂടെ അഭ്യർഥിച്ചു.
''കായിക താരങ്ങൾക്കും അവരുടെ പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും വാക്‌സിൻ നൽകണമെന്ന് മുഖ്യമന്ത്രിയോട് വിനീതമായി അഭ്യർഥിക്കുന്നുവെന്നാണ് ''പി.ടി ഉഷ ട്വീറ്റ് ചെയ്‌തത്.