കേരളം

kerala

ETV Bharat / bharat

ഇന്ത്യ ആഗോള നയതന്ത്ര പങ്കാളി: നയം ആവർത്തിച്ച് യു എസ് - india america relationship

യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ പുലർത്തുന്ന മൗനവും, യു എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യക്ക് മുകളിൽ അന്താരാഷ്‌ട്ര പ്രതിരോധം തീർത്തപ്പോഴും റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ സ്വീകരിക്കുന്നതും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ ബാധിക്കും എന്ന തരത്തിൽ ചർച്ചകൾ നടക്കവെയാണ് ഇന്ത്യയുമായുള്ള ബന്ധം സുശക്തമാക്കികൊണ്ടുള്ള യു എസ് നിലപാട്

India is a global strategic partner of America  ഇന്ത്യ ആഗോള നയതന്ത്ര പങ്കാളി  യു എസ്  ആഗോള നയതന്ത്ര പങ്കാളി  യു എസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ്  india america relationship  new international allaince
India is a global strategic partner of America

By

Published : Mar 10, 2023, 8:01 AM IST

വാഷിങ്ടണ്‍: ഇന്ത്യ അമേരിക്കയുടെ ആഗോള നയതന്ത്ര പങ്കാളിയാണെന്ന് ആവർത്തിച്ച് യു എസ്. 'ഇന്ത്യയോടും ഇന്ത്യയ്ക്കും വേണ്ടിയുമുള്ള ഞങ്ങളുടെ നിലപാട് മാറ്റമില്ലാതെ തുടരും. ഇന്ത്യ യു എസിന്‍റെ ആഗോള നയതന്ത്ര പങ്കാളിയാണ്,' വ്യാഴാഴ്‌ച യു എസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വാർത്ത സമ്മേളനത്തിൽ അമേരിക്കൻ വക്താവ് നെഡ് പ്രൈസ് പറഞ്ഞു. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ഈയിടെ ഇന്ത്യ സന്ദർശിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തിരുന്നു. അദ്ദേഹത്തിന്‍റെ പ്രസംഗത്തിനുള്ള മറുപടിയായി സംസാരിക്കുകയായിരുന്നു നെഡ് പ്രൈസ്.

'ഡൽഹിയിൽ നടന്ന ജി 20 യിൽ പ്രധാനമന്ത്രിയുമായി നീണ്ട ചർച്ചകൾ ആന്‍റണി ബ്ലിങ്കൻ നടത്തിയിരുന്നു. ഇവർ തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല.' പ്രൈസ് പറഞ്ഞു. ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും റെയ്‌സിന ഡയലോഗിലും പങ്കെടുക്കാനാണ് ബ്ലിങ്കൻ ഇന്ത്യയിലെത്തിയത്.

മന്ത്രി തലത്തിലും ഉന്നത നേതാക്കളുമായി ഇതിനകം നടത്തിയ വിപുലമായ ചർച്ചയിലും എല്ലാ തലങ്ങളിലും ഇന്ത്യൻ പങ്കാളികളുമായി ഞങ്ങൾ നടത്തിയ ഇടപഴകലുകൾ നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കിയിട്ടുണ്ടെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് പറഞ്ഞു. ഇന്ത്യയുമായുള്ള ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ അമേരിക്ക ആഗ്രഹിക്കുന്നുവെന്നും നെഡ് പ്രൈസ് കൂട്ടിച്ചേർത്തു.

' വിവിധ വഴികളിൽ നമ്മുടെ രണ്ട് സമൂഹങ്ങളും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. ഓരോ തവണയും ഇന്ത്യൻ പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്താനുള്ള അവസരങ്ങൾ ധാരാളമുണ്ട്. ഇതിനോടകം ഇന്ത്യയുമായി ആഗോള നയതന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പെടുത്താൽ സാധിച്ചിട്ടുണ്ട്. ഇനി വരുന്ന കാലഘട്ടത്തിൽ ഈ ബന്ധം കൂടുതൽ വിപുലമാക്കാനും ആഴത്തിലാക്കാനുമാണ് യു എസ് ശ്രമിക്കുന്നത്,' പ്രൈസ് വ്യക്തമാക്കി. ഇന്ത്യ-യു എസ് ഉഭയകക്ഷി ബന്ധം, ആഗോള തന്ത്രപരമായ പങ്കാളിത്തമായി പരിണമിച്ചത്, ഇരു രാജ്യങ്ങളും പങ്കിട്ട ജനാധിപത്യ മൂല്യങ്ങൾ, പ്രാദേശിക വിഷയങ്ങളിലും ആഗോള താൽപ്പര്യങ്ങളിലും ഇരു രാജ്യങ്ങൾക്കും വർദ്ധിച്ചുവരുന്ന സംയോജനവും ഉഭയകക്ഷി താൽപ്പര്യങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ആവർത്തിച്ചു.

ഇരു രാജ്യങ്ങളിലേക്കുമുള്ള രാഷ്‌ട്രീയ സന്ദർശനങ്ങൾ, കൈമാറ്റങ്ങൾ എന്നിവ ഉഭയകക്ഷി സഹകരണത്തിന് സുസ്ഥിരമായ ആക്കം കൂട്ടുന്നു. അതേസമയം വിശാലവും എക്കാലവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ക്രിയാത്‌മകമായ ഇടപെടലുകളും ഇന്ത്യ-യുഎസ് ബന്ധത്തിന് സുസ്ഥിരമായ ചട്ടക്കൂട് ഉണ്ടാക്കി. ഇന്ന് വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതിക വിദ്യ, സൈബർ സുരക്ഷ, ഹൈടെക്‌നോളജി, സിവിൽ ന്യൂക്ലിയർ എനർജി, ബഹിരാകാശ സാങ്കേതിക വിദ്യ, ഊർജം, പരിസ്ഥിതി, കൃഷി, ആരോഗ്യം എന്നിവ ഉൾപ്പെടുന്ന വിശാലനായ ബഹുമുഖ സഹകരണമാണ് ഇന്ത്യ-യു എസ് ഉഭയകക്ഷി സഹകരണം.

ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയവും പിന്തുണയും ക്രമാനുഗതമായി ഉഭയകക്ഷി ബന്ധത്തെ പരിപോഷിപ്പിക്കുന്നു."ചലെയിൻ സാത്ത് സാത്ത്: ഫോർവേഡ് ടുഗെദർ വി ഗോ" എന്ന പുതിയ മുദ്രാവാക്യത്തിന് കീഴിൽ, ഇരു രാജ്യങ്ങളും സഹകരണം വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ രാഷ്ട്രീയ, ഔദ്യോഗിക തലങ്ങളിൽ പരസ്‌പരം സമ്പർക്കം പുലർത്തുകയും വളരുന്ന സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്ന ആഗോള പ്രശ്‌നങ്ങളെക്കുറിച്ച് നിരന്തരം ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അമേരിക്കൻ പ്രതിനിധി പറഞ്ഞു.

ജോ ബൈഡന്‍റെ അധ്യക്ഷതയിൽ, ഇന്ത്യ-യു എസ് ബന്ധം വരും ദിവസങ്ങളിൽ ആഗോള തലത്തിൽ നിർണായക സഖ്യമായി മാറും. ഇരുരാജ്യങ്ങളും പരസ്‌പരം നിരന്തര സഹകരണം ശക്തമാക്കണമെന്ന നിലപാടിലാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം തുടരുന്നത് ഇന്ത്യയ്ക്കും യുഎസിനും ഒരേപോലെ സുപ്രധാനമാണ്. യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ പുലർത്തുന്ന മൗനവും, യു എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യക്ക് മുകളിൽ അന്താരാഷ്‌ട്ര പ്രതിരോധം തീർത്തപ്പോഴും റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ സ്വീകരിക്കുന്നതും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ ബാധിക്കും എന്ന തരത്തിൽ ചർച്ചകൾ നടക്കവെയാണ് ഇന്ത്യയുമായുള്ള ബന്ധം സുശക്തമാക്കികൊണ്ടുള്ള യു എസ് നിലപാട്.

ABOUT THE AUTHOR

...view details