ലക്‌നൗ: യുപിഎ സഖ്യകക്ഷികള്‍ കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സൃമ്‌തി ഇറാനി. യുപിയിലെ മീററ്റില്‍ കിസാന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന നേതാക്കള്‍ കര്‍ഷകരുടെ ക്ഷേമത്തിനായി ഒന്നും ഇതുവരെ ചെയ്‌തിട്ടില്ലെന്നും സൃമ്തി ഇറാനി കുറ്റപ്പെടുത്തി. നിയമങ്ങളില്‍ എന്താണ് അധിക്ഷേപിക്കാന്‍ മാത്രമുള്ളതെന്നും കേന്ദ്ര മന്ത്രി കോണ്‍ഗ്രസിനോടും യുപിഎ അനുകൂല പാര്‍ട്ടികളോടും ചോദിച്ചു. ആയുഷ്‌മാന്‍ ഭാരതിന്‍റെ കീഴില്‍ അഞ്ചു ലക്ഷം വരെ കര്‍ഷകര്‍ക്ക് ആരോഗ്യ പരിരക്ഷയായി കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും ഇത്തരം പദ്ധതികളുടെ ഗുണഫലം കര്‍ഷകര്‍ക്ക് അവരുടെ ജീവിതത്തിലാദ്യമായി ലഭിക്കുകയാണെന്നും സൃമ്‌തി ഇറാനി വ്യക്തമാക്കി. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകര്‍ക്കായി ഒന്നും ചെയ്‌തിട്ടില്ലെന്നും കാര്‍ഷിക ബില്ലില്‍ രാഷ്‌ട്രീയം കളിക്കുകയാണെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു.
യുപിഎ സഖ്യകക്ഷികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സൃമ്‌തി ഇറാനി - ഡല്‍ഹി കര്‍ഷക പ്രതിഷേധം
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന നേതാക്കള്‍ കര്‍ഷകരുടെ ക്ഷേമത്തിനായി ഇതുവരെ ഒന്നും ചെയ്‌തിട്ടില്ലെന്നും സൃമ്തി ഇറാനി വ്യക്തമാക്കി.
പാര്‍ലമെന്‍റില്‍ ബില്ലുകള്‍ പാസാക്കുന്നതിന് ആറു മാസം മുന്‍പ് കര്‍ഷക യൂണിയനുകളുമായി കേന്ദ്രം ചര്‍ച്ച നടത്തിയിരുന്നുവെന്നും സൃമ്‌തി ഇറാനി സൂചിപ്പിച്ചു. മിനിമം താങ്ങുവില നിര്‍ത്തലാക്കില്ലെന്ന് പാര്‍ലമെന്‍റ് ഉറപ്പുനല്‍കിയിരുന്നുവെന്നും പ്രതിപക്ഷത്തിന്‍റെ ഇരയായി മാറരുതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ആറ് വര്‍ഷത്തെ ഭരണത്തിന്‍ കീഴില്‍ കര്‍ഷകര്‍ക്ക് എംഎസ്‌പി വിലയായി കേന്ദ്രം 8 ലക്ഷം കോടി കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ഇത് 3.5 ലക്ഷം കോടിയായിരുന്നുവെന്നും സൃമ്‌തി ഇറാനി വ്യക്തമാക്കി.