കേരളം

kerala

ETV Bharat / bharat

യുപിയില്‍ ട്രെയിന്‍ തടയല്‍ സമരം സമാധാനപരമെന്ന് പൊലീസ് - ട്രെയിന്‍ തടയല്‍ സമരം

പ്രതിഷേധത്തില്‍ സാമൂഹ്യ വിരുദ്ധര്‍ നുഴഞ്ഞു കയറാതിരിക്കാന്‍ പ്രത്യേക ജാഗ്രത നല്‍കിയിരുന്നുവെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു.

up rail roko protest  adgp prasanth kumar  rail roko protest peaceful  യുപിയില്‍ ട്രെയിന്‍ തടയല്‍ സമരം  ട്രെയിന്‍ തടയല്‍ സമരം  അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍
യുപിയില്‍ ട്രെയിന്‍ തടയല്‍ സമരം സമാധാനപരമെന്ന് പൊലീസ്

By

Published : Feb 18, 2021, 4:08 PM IST

Updated : Feb 18, 2021, 7:53 PM IST

ലക്‌നൗ:കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയ ട്രയിന്‍ തടയല്‍ സമരം ഉത്തര്‍പ്രദേശില്‍ സമാധാനപരം. അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ അറിയിച്ചു. കര്‍ഷകരുടെ പ്രതിഷേധത്തില്‍ സാമൂഹ്യ വിരുദ്ധര്‍ നുഴഞ്ഞു കയറാതിരിക്കാന്‍ പ്രത്യേക ജാഗ്രത നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സമരത്തിനിടെ അക്രമ സംഭവങ്ങള്‍ ഉണ്ടായാല്‍ ശക്തമായ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നതായും പ്രശാന്ത് കുമാര്‍ അറിയിച്ചു. ഹരിയാന, പഞ്ചാബ്, ജമ്മു, ബിഹാര്‍ ഉള്‍പ്പെടെ രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ ഇന്ന് ട്രയിന്‍ തടഞ്ഞ് പ്രതിഷേധം അരങ്ങേറിയിരുന്നു.

Last Updated : Feb 18, 2021, 7:53 PM IST

ABOUT THE AUTHOR

...view details