ലഖ്‌നൗ: ഇന്തോ- നേപ്പാൾ അതിർത്തിയില്‍ വനമേഖലയിൽ അനധികൃതമായി പ്രവര്‍ത്തിക്കുന്ന മദ്യ നിര്‍മാണ-വില്‍പ്പന കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ഡ്രോണുകള്‍ ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു. വ്യാജ മദ്യത്തിന്‍റെ കള്ളക്കടത്തും കച്ചവടവും കണ്ടെത്താന്‍ ഇന്ത്യയുടെ അതിർത്തി കാവൽ സേനയായ സശാസ്ത്ര സീമ ബാലും എക്സൈസ് വിഭാഗവും സംയുക്തമായി പ്രവര്‍ത്തിക്കുമെന്നും ബഹ്‌റൈച്ച് ജില്ലാ മജിസ്‌ട്രേറ്റ് ദിനേശ് ചന്ദ്ര പറഞ്ഞു.
Read More.............ഉത്തർപ്രദേശിൽ വ്യാജ മദ്യം കഴിച്ച് 11 പേർ മരിച്ചു
അനധികൃതമായി പ്രവര്‍ത്തിക്കുന്ന മദ്യനിർമ്മാണ വിൽപ്പന കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇതിനായി ഡ്രോൺ കാമറകള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് പ്രധാനമായും മിഹിൻപൂർവ പ്രദേശത്തെ വനങ്ങളിലാണ്. ഈ പ്രദേശങ്ങളിലെ ചാര ശൃംഖല വികസിപ്പിക്കാൻ പൊലീസും എക്സൈസും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുക്കുമെന്ന് മജിസ്ട്രേറ്റ് അറിയിച്ചു. അലിഗഡ്, പ്രതാപ്ഗഡ് എന്നിവിടങ്ങളിൽ മദ്യം കഴിച്ച് നിരവധി പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി ശക്തമാക്കിയിരിക്കുന്നത്. ഇന്തോ-നേപ്പാൾ അതിർത്തിക്കടുത്തുള്ള വനമേഖലയിലും ഗ്രാമപ്രദേശങ്ങളിലും റെയ്‌ഡ് നടത്തി നിരവധി പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.