കേരളം

kerala

ETV Bharat / bharat

വയോധികനെ മര്‍ദിച്ചതിലെ എഴുത്തുകള്‍ : ട്വിറ്റർ ഇന്ത്യയ്ക്കും ദി വയറിനുമെതിരെ കേസ്

മതവിഭാഗങ്ങൾക്കിടയിൽ സമാധാനം തകർക്കുന്നതിനും അഭിപ്രായഭിന്നത സൃഷ്ടിക്കുന്നതിനുമായി തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് കാണിച്ചാണ് കേസ്.

UP Police files FIR against Twitter  Loni incident  UP Police files FIR over Loni incident  Ghaziabad Police  Ghaziabad Police news  Ghaziabad Police twitter  Ghaziabad Police case  Ghaziabad Police case on twitter  muslim man thrased  muslim man beard  beard chopped  muslim man beard chopp  ലോണി സംഭവം; ട്വിറ്റർ ഇന്ത്യ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്കെതിരെ കേസെടുത്ത് യുപി പൊലീസ്  ലോണി സംഭവം  ലക്‌നൗ  യുപി പൊലീസ്
ലോണി സംഭവം; ട്വിറ്റർ ഇന്ത്യ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്കെതിരെ കേസെടുത്ത് യുപി പൊലീസ്

By

Published : Jun 16, 2021, 12:18 PM IST

Updated : Jun 16, 2021, 4:49 PM IST

ലക്‌നൗ :യുപിയിലെ ലോണി ജില്ലയിൽ വയോധികനെ മർദിക്കുകയും താടിമുറിക്കുകയും ജയ് ശ്രീറാം, വന്ദേമാതരം തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കാന്‍ നിർബന്ധിക്കുകയും ചെയ്ത സംഭവത്തില്‍ ട്വിറ്റർ ഇന്ത്യ, ദി വയർ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്കെതിരെ കേസെടുത്ത് യുപി പൊലീസ്.

റാണ അയ്യൂബ്, മുഹമ്മദ് സുബൈർ, ഡോ. ഷമ മുഹമ്മദ്, സബ നഖ്‌വി, മസ്‌കൂർ ഉസ്മാനി, സൽമാൻ നിസാമി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Also read:അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്‌തു നിറച്ച കാര്‍ : രണ്ട് പേര്‍ കൂടി അറസ്റ്റില്‍

മർദനത്തിന് പുറമെ വയോധികനോട് ജയ് ശ്രീറാം, വന്ദേമാതരം എന്നീ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ അക്രമികള്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയർന്നിരുന്നു.

എന്നാൽ സംഭവത്തെ സാമുദായികവത്കരിക്കരിക്കുകയാണെന്നും വിവിധ മതവിഭാഗങ്ങൾക്കിടയിൽ ഇത് സമാധാനം തകർക്കുന്നതിനും അഭിപ്രായഭിന്നത സൃഷ്ടിക്കുന്നതിനും ഇടയാക്കുമെന്ന് എഫ്‌ഐ‌ആറിൽ പറയുന്നു.

ജൂൺ 5നായിരുന്നു കേസിനാസ്പദമായ സംഭവം. ഇതില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Last Updated : Jun 16, 2021, 4:49 PM IST

ABOUT THE AUTHOR

...view details