അമേഠി: ഡോക്‌ടറെ കാണാന്‍ ആശുപത്രി വരാന്തയിലൂടെ ഇഴഞ്ഞുനീങ്ങി കാലിന് പരിക്കേറ്റ വ്യക്തി. ഉത്തര്‍പ്രദേശിലെ അമേഠിയിലെ ജഗ്‌ദീഷ്‌പൂരിലാണ് സംഭവം. കാലിന് ഗുരുതര പരിക്കുകളുമായി എത്തിയ രോഗിക്ക് ആശുപത്രിയില്‍ നിന്നും സ്‌ട്രെക്‌ചര്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ സ്വയം ഇഴഞ്ഞു നീങ്ങിയത്.
ഡോക്‌ടറെ കാണാന്‍ രോഗിയെത്തിയത് ഇഴഞ്ഞുനീങ്ങിയ അവസ്ഥയില്‍; സ്‌ട്രെക്‌ചറിന് ക്ഷാമമെന്ന് ആശുപത്രി അധികൃതര്‍
ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ഡോക്‌ടറെ കാണാന്‍ രോഗി എത്തിയത് ഇഴഞ്ഞുനീങ്ങിയ അവസ്ഥയില്‍
ചികിത്സയ്‌ക്കായി ജഗ്‌ദീഷ്‌പൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയതായിരുന്നു ഇയാള്‍. സ്വയം ഇഴഞ്ഞുനീങ്ങാന്‍ കഷ്‌ടപ്പെടുന്ന വ്യക്തിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലുടനീളം പ്രചരിക്കുകയാണ്. ആശുപത്രിയ്‌ക്ക് പുറത്തെത്തിയ രോഗിയെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ചുമന്നുകൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം.
എന്നാല്‍, കാലിന് പരിക്കേറ്റ് നടക്കാന്‍ പോലും സാധിക്കാതിരുന്ന വ്യക്തിയ്‌ക്ക് എന്തുകൊണ്ട് സ്‌ട്രെക്‌ചര്‍ നല്‍കിയില്ല എന്ന ചോദ്യത്തിന് ആശുപത്രിയില്‍ മതിയായ സ്‌ട്രെക്‌ചര്‍ ഇല്ലായിരുന്നു എന്നതാണ് ആശുപത്രി അധികാരികളില്‍ നിന്നും ലഭിച്ച മറുപടി. എന്നാല്‍ ആശുപത്രിയില്‍ സ്‌ട്രെക്‌ചറിന് ക്ഷാമമൊന്നും ഉണ്ടായിരുന്നില്ല എന്നും അവര്‍ സ്‌ട്രെക്‌ചര്‍ ചോദിക്കാതിരുന്നത് തങ്ങളുടെ കുഴപ്പമല്ലെന്നും ആശുപത്രിയുടെ സൂപ്രണ്ട് ഡോ. പ്രതീപ് തിവാരി പറഞ്ഞു.