ലഖ്‌നൗ: ഉത്തർപ്രദേശിലെ എല്ലാ മദ്രസകളിലും ദേശീയ ഗാനം നിർബന്ധമാക്കി സർക്കാർ. ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപ് ദേശീയ ഗാനം ആലപിക്കണമെന്നുള്ള ഉത്തരവ് ഇന്നുമുതലാണ് നടപ്പിലാക്കിയത്. ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ ബോർഡ് രജിസ്ട്രാർ എസ്.എൻ പാണ്ഡെയാണ് ഉത്തരവ് പുറത്തിറക്കിയത്. റമദാൻ അവധിക്ക് ശേഷം ഇന്നുമുതലാണ് സംസ്ഥാനത്തെ മദ്രസകളിൽ ക്ലാസുകൾ ആരംഭിച്ചത്.
മദ്രസകളിൽ ദേശീയ ഗാനം നിർബന്ധം; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ - ssinging national anthem compulsory at all madrassas in up
സംസ്ഥാനത്തെ എല്ലാ അംഗീകൃത എയ്‌ഡഡ്, അൺ എയ്‌ഡഡ് മദ്രസകളിലും ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപ് അധ്യാപകരും വിദ്യാർത്ഥികളും ദേശീയ ഗാനം ആലപിക്കുമെന്നാണ് ഉത്തരവ്
സംസ്ഥാനത്തെ എല്ലാ അംഗീകൃത എയ്‌ഡഡ്, അൺ എയ്‌ഡഡ് മദ്രസകളിലും ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപ് അധ്യാപകരും വിദ്യാർഥികളും ദേശീയ ഗാനം ആലപിക്കുമെന്ന് ഉത്തരവിൽ പറയുന്നു. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ല ന്യൂനപക്ഷ ക്ഷേമ ഓഫിസർമാരെയും സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി ധരംപാൽ സിങ് മദ്രസകളിൽ ദേശീയത പഠിപ്പിക്കുന്നതിന് ഊന്നൽ നൽകുമെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവിറക്കിയത്. നിലവിൽ ഉത്തർപ്രദേശിൽ ആകെ 16,461 മദ്രസകളുണ്ട്, അവയിൽ 560 എണ്ണത്തിന് സർക്കാർ ഗ്രാന്‍റുകൾ ലഭിക്കുന്നുണ്ട്. ഇതിന് മുമ്പ് ചില മദ്രസകളില്‍ ദേശീയ ഗാനം ആലപിച്ചിട്ടുണ്ടെങ്കിലും അത് നിർബന്ധമായിരുന്നില്ലെന്ന് ടീച്ചേഴ്‌സ് അസോസിയേഷൻ മദാരിസ് അറേബ്യ ജനറൽ സെക്രട്ടറി ദിവാൻ സാഹബ് സമാൻ ഖാൻ പറഞ്ഞു.