കേരളം

kerala

ETV Bharat / bharat

ഇൻഡോർ പരിപാടികളിൽ 100 പേർക്ക് മാത്രം അനുമതിയെന്ന് യുപി സർക്കാർ

നിലവിൽ സംസ്ഥാനത്ത് 23,776 സജീവ കൊവിഡ് രോഗികളാണുള്ളത്.

ഇൻഡോർ പരിപാടികളിൽ 100 പേർക്ക്  യുപി സർക്കാർ  ലഖ്‌നൗ  കൊവിഡ് വ്യാപനം  covid spread  UP Government  Lucknow  100 people in indoor events
ഇൻഡോർ പരിപാടികളിൽ 100 പേർക്ക് മാത്രം അനുമതിയെന്ന് യുപി സർക്കാർ

By

Published : Nov 23, 2020, 7:38 PM IST

ലഖ്‌നൗ: കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഇൻഡോർ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 100 ആയി ഉത്തർപ്രദേശ് സർക്കാർ പരിമിതപ്പെടുത്തി. മുൻപ് 200 പേർക്ക് ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാനുള്ള അനുമതിയുണ്ടായിരുന്നു. അതേസമയം, ഔട്ട്‌ഡോർ പരിപാടികൾക്ക് പരിപാടി നടക്കുന്ന വേദിയുടെ വിസ്‌തൃതിയുടെ 40 ശതമാനത്തിൽ താഴെ ആളുകൾ പങ്കെടുക്കാനെ അനുവാദമുള്ളു. എന്നിരുന്നാലും, രണ്ട് സാഹചര്യങ്ങളിലും മാസ്‌ക്, സാനിറ്റൈസർ, തെർമൽ സ്‌കാനിങ്, സാമൂഹിക അകലം പാലിക്കൽ എന്നിവ നിർബന്ധമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് 2,067 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,28,833 ആയി. 23 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 7,582 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 2,060 പേർ രോഗമുക്തരായി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,97,475 ആയി. നിലവിൽ 23,776 സജീവ കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്.

ABOUT THE AUTHOR

...view details