ഉത്തര്‍പ്രദേശില്‍ 2155 പുതിയ കൊവിഡ് കേസുകള്‍ - ഉത്തര്‍പ്രദേശ് കൊവിഡ്
22,846 കൊവിഡ് രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്
ലക്നൗ: ഉത്തര്‍പ്രദേശില്‍ 2155 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,01,311 ആയി. ഇതില്‍ 4,71,204 പേര് രോഗമുക്തി നേടിയിട്ടുണ്ട്. അഞ്ച് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7261ആയി. 22,846 കൊവിഡ് രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 1.49 ലക്ഷം സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചു. ആകെ 1.63 കോടി സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.