യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് - യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
താൻ ഐസൊലേഷനിൽ ആണെന്നും ഡിജിറ്റലായി ജോലികൾ ചെയ്യുന്നുണ്ടെന്നും യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെ അറിയിച്ചു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ്
ലക്‌നൗ:ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം സമ്പർക്കത്തിലേർപ്പെട്ട ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് യോഗി സ്വയം ഐസൊലേഷനിൽ പ്രവേശിക്കുകയായിരുന്നു. യോഗി ആദിത്യനാഥിന്‍റെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ അഭിഷേക് കൗശിക് ഉൾപ്പെടെയുള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. താൻ ഐസൊലേഷനിൽ ആണെന്നും ഡിജിറ്റലായി ജോലികൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.