കേരളം

kerala

ETV Bharat / bharat

യുപി നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം തിങ്കളാഴ്‌ച

സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയാകും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ഉള്‍പ്പെടെ 24 പേരടങ്ങുന്ന കമ്മിറ്റിയാണ് ചേരുന്നത്.

up assembly polls  bjp panel meet UP  യുപി നിയമസഭ തെരഞ്ഞെടുപ്പ്  ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം  Assembly elections in 5 states  BJP Campaign in election  Assembly Election Updates
യുപി നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം തിങ്കളാഴ്‌ച

By

Published : Jan 9, 2022, 7:58 PM IST

ലക്‌നൗ: യുപിയില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം. മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാന മന്ത്രിമാരും പാര്‍ട്ടി നേതാക്കളും ഉള്‍പ്പെടെ 24 പേരടങ്ങുന്ന കമ്മിറ്റിയാണ് ലക്‌നൗവില്‍ തിങ്കളാഴ്‌ച വൈകുന്നേരം നാല് മണിക്ക് ചേരുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം, തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ കാര്യങ്ങളില്‍ യോഗത്തില്‍ തീരുമാനിമുണ്ടാകും.

യുപിയില്‍ 403 മണ്ഡലങ്ങളില്‍ ഏഴ്‌ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഫെബ്രുവരി 10, 14, 20, 23, 27 മാര്‍ച്ച് മൂന്ന്, ഏഴ്‌ തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച്‌ 10നാണ് വോട്ടെടുപ്പ്.

2017ല്‍ 403 സീറ്റുകളില്‍ 312 സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. സമാജ്‌വാദി പാര്‍ട്ടി- 47 , കോണ്‍ഗ്രസ് -7 , ബിഎസ്‌പി-19 എന്നിങ്ങനെയായിരുന്നു സീറ്റ്‌ നില.

Also Read: Assembly Election 2022: 'കോൺഗ്രസ് സഖ്യമില്ല; ബിജെപിക്കെതിരായ പ്രതിരോധം തുടരും': സീതാറാം യെച്ചൂരി

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡ്‌, ഗോവ, മണിപ്പൂരിലും ബിജെപിയാണ് ഭരിക്കുന്നത്. മണിപ്പൂരില്‍ രണ്ട് ഘട്ടമായി ഫെബ്രുവരി 14നും മാര്‍ച്ച് ആറിനുമാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. പഞ്ചാബ്‌, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 14 നും തെരഞ്ഞെടുപ്പ് നടക്കും.

ABOUT THE AUTHOR

...view details