ലഖ്‌നൗ:ഉത്തർപ്രദേശിനെ ഒരു പ്രധാന മത ടൂറിസ കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ട് 1,038 പുതിയ ഗംഗ ആരതി കേന്ദ്രങ്ങൾ നർമിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ബിജ്‌നോർ, ബല്ലിയ ജില്ലകളിൽ ഗംഗ ആരതി കേന്ദ്രങ്ങൾ നിർമിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ആയിരത്തിലധികം പുതിയ ഗംഗ ആരതി കേന്ദ്രങ്ങൾ നിർമിക്കാനൊരുങ്ങി യുപി സർക്കാർ
ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെയാണ് ഗംഗ ആരതി കേന്ദ്രങ്ങൾ നിർമിക്കുന്നത്.
മതപരമായ ആവശ്യങ്ങൾക്കായി സംസ്ഥാനത്തെത്തുന്ന ആളുകളെ ആകർഷിക്കുന്ന ഒന്നാണ് ഗംഗ ആരതി. ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെയാണ് ബിജ്‌നോർ മുതൽ ബല്ലിയ വരെ ഗംഗാ നദിയുടെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ വരുന്ന ഗ്രാമങ്ങളിൽ പുതിയ ആരതി കേന്ദ്രങ്ങൾ നിർമിക്കുന്നത്. പൊതുജനപങ്കാളിത്തത്തോടെ എല്ലാ ദിവസവും ഒരു നിശ്ചിത സമയത്ത് ഗംഗ ആരതി നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ഡിസംബറിൽ കേന്ദ്ര ജൽ ശക്തി മന്ത്രാലയത്തിന്‍റെ യോഗത്തിൽ ഈ ഗ്രാമങ്ങളിലെ പുരാതനവും ചരിത്രപരവുമായ മതസ്ഥലങ്ങളും ക്ഷേത്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കാൻ നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഗംഗ നദിയുടെ ശുചീകരണത്തിനായും വേണ്ടിയും ഗംഗാ സ്വച്ഛതാ അഭിയാനും വേണ്ടി 14 ജില്ലകളിൽ മലിനജല ശുദ്ധീകരണ പ്ലാന്‍റുകൾ സർക്കാർ ഉടൻ ആരംഭിക്കുമെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.