കേരളം

kerala

ETV Bharat / bharat

ഐഐടികളിലും എൻഐടികളിലും 2022ല്‍ മരിച്ചത് 16 വിദ്യാര്‍ഥികള്‍; രാജ്യസഭയില്‍ കണക്ക് പുറത്തുവിട്ട് മന്ത്രി

കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാറാണ് ഐഐടി, എൻഐടി, ഐഐഎം തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്

student suicides in premier Indian educational institutions in 2023  union minister says on sixteen student suicides  കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആത്മഹത്യ കേന്ദ്ര കണക്ക്  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആത്മഹത്യ  രാജ്യസഭയില്‍ കണക്ക് പുറത്തുവിട്ട് മന്ത്രി  രാജ്യസഭ
രാജ്യസഭ

By

Published : Mar 15, 2023, 9:27 PM IST

ന്യൂഡൽഹി:രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം 2022ല്‍ ഐഐടി, എൻഐടി, ഐഐഎം തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ആത്മഹത്യാനിരക്ക് കുത്തനെ ഉയർന്നതായി രേഖ. രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാറാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. 2022ൽ ഈ സ്ഥാപനങ്ങളിൽ ആത്മഹത്യ ചെയ്‌തവരുടെ എണ്ണം 2019ലെ എണ്ണത്തിന് തുല്യമാണ്.

ആകെ 16 വിദ്യാർഥികളാണ് 2022ല്‍ ജീവനൊടുക്കിയത്. ഇതിൽ എട്ട് പേർ ഐഐടിയിൽ നിന്നുള്ളവരും ഏഴ് പേർ എൻഐടിയിൽ നിന്നുള്ളവരും ഒരാൾ ഐഐഎമ്മിൽ നിന്നുള്ളവരുമാണെന്നും മന്ത്രി സുഭാഷ് സർക്കാര്‍ പറയുന്നു. രാജ്യസഭയില്‍ അവതരിപ്പിച്ച കണക്കുകൾ കാണിക്കുന്നത് 2020ൽ അഞ്ച് ആത്മഹത്യകളും 2021ൽ ഏഴും മാത്രമാണ് ഉണ്ടായത്. കൊവിഡ് മഹാമാരി കാലത്തെ ക്രമരഹിതമായ ക്ലാസുകൾ ഈ എണ്ണം കുറയുന്നതിന് കാരണമായിരിക്കാം. വിദ്യാർഥികൾക്ക് വീട്ടിൽ ചെലവഴിക്കാൻ കൂടുതൽ സമയമുണ്ടായിരുന്നു എന്നതാണ് കാരണമായി പറയുന്നത്.

എണ്ണം കൂടുന്നത് ആശങ്കാജനകം:ഈ പ്രമുഖ സ്ഥാപനങ്ങളിലെ ആത്മഹത്യകളുടെ എണ്ണം വർധിക്കുന്നത് ആശങ്കാജനകമാണ്. കൂടാതെ അക്കാദമിക് സമ്മർദം, കുടുംബ പ്രശ്‌നങ്ങൾ, വ്യക്തിപരമായ കാരണങ്ങൾ, മാനസികാരോഗ്യ പ്രശ്‌നങ്ങൾ എന്നിവയാണ് ഇതിന്‍റെ പ്രാഥമിക കാരണങ്ങളായി സർക്കാർ പുറത്തുവിട്ട ഡാറ്റയില്‍ ചൂണ്ടിക്കാട്ടുന്നത്. പ്രശ്‌നം പരിഹരിക്കുന്നതിന്, സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ സമ്മർദം ഒഴിവാക്കാന്‍ കൗൺസിലിങ് ഉള്‍പ്പെടെയുള്ളവ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) 2020 ഉറപ്പുവരുത്തുന്നുണ്ട്.

സ്‌പോർട്‌സ്, കൾച്ചർ/ആർട്‌സ് ക്ലബ്ബുകൾ, ഇക്കോ ക്ലബ്ബുകൾ, ആക്‌ടിവിറ്റി ക്ലബ്ബുകൾ, കമ്മ്യൂണിറ്റി സർവീസ് പ്രോജക്‌ടുകൾ മുതലായവയിൽ വിദ്യാർഥികളുടെ പങ്കാളിത്തത്തിനുള്ള അവസരങ്ങൾക്കുള്ള വ്യവസ്ഥകളും ഇതില്‍ ഉൾപ്പെടുന്നു. സാങ്കേതിക പുസ്‌തകങ്ങൾ ഷെഡ്യൂൾ ചെയ്‌ത 12 പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്‌ത് വിദ്യാര്‍ഥികളിലെ ഭാഷയിലെ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാനും ഇടപെടണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്.

വിദ്യാര്‍ഥികള്‍ക്കിടെയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആവിഷ്‌കരിച്ച ദേശീയ ആത്മഹത്യ പ്രതിരോധം യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്‌സ് കമ്മിഷൻ (യുജിസി) പുറപ്പെടുവിച്ചിട്ടുണ്ട്. സമപ്രായക്കാരുടെ സഹായത്തോടെയുള്ള പഠനം, പ്രാദേശിക ഭാഷകളിൽ സാങ്കേതിക വിദ്യാഭ്യാസം, വിദ്യാർഥികൾക്കും അധ്യാപകർക്കും കുടുംബങ്ങൾക്കും മാനസികവും വൈകാരികവുമായ പിന്തുണ നൽകുന്ന 'മനോദർപ്പൻ' പദ്ധതിയും നിലവിലുണ്ട്. അക്കാദമിക് സമ്മർദം കുറയ്ക്കുന്നതിന് മന്ത്രാലയം നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

കാമ്പയിന്‍ ചെയ്‌തതായി മന്ത്രി:വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ വിവിധ നടപടികളാണ് കൈക്കൊണ്ടത്. സന്തോഷവും ക്ഷേമവും എന്ന വിഷയത്തിൽ വർക്ക്‌ഷോപ്പുകൾ/സെമിനാറുകൾ, യോഗ സെഷനുകൾ, പാഠ്യേതര പ്രവർത്തനങ്ങൾ, 10 വിദ്യാർഥികൾക്ക് വീതം ഒരു ഫാക്കൽറ്റി അഡ്വൈസറെ നിയമിക്കുക, വിദ്യാർഥികള്‍ക്ക് കൗൺസിലർമാരെ നിയമിക്കുക, വ്യക്തിത്വ വികസനം, വാർഡൻമാർ, കെയർടേക്കർമാർ എന്നിവ നടപ്പിലാക്കിയിട്ടുണ്ട്. പുറമെ തങ്ങളുടെ സഹ വിദ്യാർഥികളിലെ വിഷാദത്തിന്‍റെ ലക്ഷണങ്ങളെ കണ്ടെത്താന്‍ അവരെ ബോധവാന്മാരാക്കുകയും സമയബന്ധിതമായ ക്ലിനിക്കൽ കൺസൾട്ടേഷനായി ഈ ലക്ഷണങ്ങൾ അധികാരികളെ അറിയിക്കാൻ പ്രോത്സാഹിപ്പിക്കുന്ന കാമ്പയിന്‍ ചെയ്‌തതായും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.

ABOUT THE AUTHOR

...view details