കേരളം

kerala

By

Published : Jul 19, 2021, 7:38 PM IST

ETV Bharat / bharat

പെഗാസസ് റിപ്പോര്‍ട്ട് വസ്തുത വിരുദ്ധം; ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമെന്ന് കേന്ദ്ര ഐടി മന്ത്രി

വാട്‌സ്ആപ്പിൽ പെഗാസസ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടിൽ യാതൊരു അർത്ഥവുമില്ല. മുമ്പും സമാന രീതിയിൽ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾക്ക് വസ്തുതാപരമായി അടിസ്ഥാനമില്ലെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണ‌വ് പറഞ്ഞു.

union it minister ashwini vaishnaw  പെഗാസസ് റിപ്പോര്‍ട്ട്  Pegasus project report  Pegasus report  മൺസൂൺകാല പാർലമെന്‍റ് സമ്മേളനം  കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്
പെഗാസസ് റിപ്പോര്‍ട്ട് വസ്തുത വിരുദ്ധം; ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമെന്ന് കേന്ദ്ര ഐടി മന്ത്രി

ന്യൂഡൽഹി: മൺസൂൺകാല പാർലമെന്‍റ് സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് പെഗാസസ് ഫോൺ ചോർത്തൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് യാദൃശ്ചികമല്ലെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ്. നിലവിൽ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഇന്ത്യൻ ജനാധിപത്യത്തെയും അതിന്‍റെ സ്ഥാപനങ്ങളേയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിപ്പോൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വാട്‌സ്ആപ്പിൽ പെഗാസസ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടിൽ യാതൊരു അർത്ഥവുമില്ല. മുമ്പും സമാന രീതിയിൽ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾക്ക് വസ്തുതാപരമായി അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ഇത്തരത്തിൽ പെഗാസിസിനെ വാട്‌ആപ്പുമായി ബന്ധപ്പെടുത്തി റിപ്പോർട്ടുകൾ പുറത്ത് വന്നപ്പോൾ എല്ലാ പാർട്ടികളും അതിനെ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ടുകൾ വസ്തുതാ വിരുദ്ധം

ജൂലൈ 18ലെ പത്ര റിപ്പോർട്ടുകളും ഇന്ത്യൻ ജനാധിപത്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് തോന്നുന്നു. വസ്തുതകളും യുക്തിയും സംബന്ധിച്ച പ്രശ്നങ്ങൾ പരിശോധിക്കാൻ സഭാംഗംങ്ങളോട് ഞാൻ ആവശ്യപ്പെടുകയാണ്. ഇത്രയേറെ പരിശോധനകൾ നിലനിൽക്കുമ്പോൾ അനധികൃത നിരീക്ഷണം സാധ്യമല്ലാത്ത കാര്യമാണ്. വാർത്തകൾ വിശദമായി വായിക്കാത്തവരെ ഞങ്ങൾക്ക് കുറ്റപ്പെടുത്താനാവില്ല, മന്ത്രി പറഞ്ഞു.

ഒരു ഡേറ്റയിലെ ഫോൺ നമ്പറിന്‍റെ സാനിധ്യം ആ നമ്പർ ഉപയോഗിക്കുന്ന ഉപകരണം പെഗാസസ് ബാധിച്ചോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ഹാക്കിങ്ങിന് ഇരയായോ എന്നതിനെ വെളിപ്പെടുത്തുന്നില്ല. ഫോൺ പരിശോധിക്കാതെ അത് ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ടു എന്ന് പറയുന്നതിൽ ഒരർഥവുമില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ നിയമങ്ങളിലെയും ശക്തമായ സുരക്ഷ മാനദണ്ഡങ്ങളെയും മറികടന്ന് ഇത്തരത്തിലുള്ള ഒരു ചോർച്ച സാധ്യമല്ല. യുക്തിപരമായി ചിന്തിച്ചാൽ ഈ വന്നിരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് മനസിലാകുമെന്നും മന്ത്രി കുട്ടിച്ചേർത്തു.

Also read: പെഗാസസില്‍ പ്രതിപക്ഷ ബഹളം; ലോക്‌സഭയും രാജ്യസഭയും പിരിഞ്ഞു

ABOUT THE AUTHOR

...view details