കേരളം

kerala

ETV Bharat / bharat

Covid-19: രാജ്യത്തെ കൊവിഡ് വ്യാപനം; സ്ഥിതി വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം - കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ മീറ്റിങ്

അഞ്ച് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ദക്ഷിണ സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി വെള്ളിയാഴ്‌ച കേന്ദ്ര ആരോഗ്യമന്ത്രി യോഗം ചേർന്നിരുന്നു

Mandaviya to hold review meet today with 5 states over COVID-19 situation  Union Health Minister Mansukh Mandaviya to hold COVID review meeting  review meet today with 5 states over COVID19 situation  Union Health Minister COVID review meeting today  കൊവിഡ് സ്ഥിതി വിലയിരുത്താൻ ഉന്നതതല യോഗം  അഞ്ച് സംസ്ഥാനങ്ങളുമായി കൊവിഡ് അവലോകന യോഗം ഇന്ന്  കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ മീറ്റിങ്  കേന്ദ്ര ആരോഗ്യമന്ത്രി ഉന്നതതല യോഗം
Covid-19: രാജ്യത്തെ കൊവിഡ് വ്യാപനം; സ്ഥിതി വിലയിരുത്താൻ അഞ്ച് സംസ്ഥാനങ്ങളുമായി ഉന്നതതല യോഗം

By

Published : Jan 29, 2022, 7:33 AM IST

ന്യൂഡൽഹി: കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് അഞ്ച് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി യോഗം ചേരും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ചേരുന്ന വെർച്വൽ യോഗത്തിൽ ബിഹാർ, ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങൾ പങ്കെടുക്കും. യോഗത്തിൽ പൊതുജനാരോഗ്യ തയാറെടുപ്പുകളും പ്രതികരണ നടപടികളും അവലോകനം ചെയ്യും.

വെള്ളിയാഴ്‌ച ദക്ഷിണ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി ചേർന്ന ഉന്നതതല യോഗത്തിൽ ഇ-സഞ്ജീവനി, ടെലികൺസൾട്ടേഷൻ, വീടുകളിലെ ക്വാറന്‍റൈൻ നിരീക്ഷണം, പരിശോധന കുറഞ്ഞ സംസ്ഥാനങ്ങളിൽ ആർടിപിസിആർ വർധിപ്പിക്കൽ മുതലായവയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറയുകയുണ്ടായി.

ALSO READ: മുഖ്യമന്ത്രി നാളെ മടങ്ങിയെത്തില്ല; അമേരിക്കയില്‍ നിന്ന് ദുബായിലേക്ക് തിരിക്കും

ഡോ. കെ സുധാകർ (കർണാടക), ഡോ. വീണ ജോർജ് (കേരളം), മാ സുബ്രഹ്മണ്യം (തമിഴ്‌നാട്), തണ്ണീരു ഹരീഷ് റാവു (തെലങ്കാന) എന്നിവരാണ് അവലോകന യോഗത്തിൽ ചേർന്ന സംസ്ഥാന ആരോഗ്യ മന്ത്രിമാർ. 15 മുതൽ 17 വയസ് പ്രായമുള്ളവരുടെയും രണ്ടാമത്തെ ഡോസ് നൽകേണ്ടവരുടെയും വാക്സിനേഷൻ വേഗത്തിലാക്കാനും കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങളോട് അഭ്യർഥിച്ചു.

നേരത്തെ ഒമ്പത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി ഉന്നതതല യോഗം ചേർന്ന കേന്ദ്രമന്ത്രി, കൊവിഡ് പരിശോധനയും വാക്സിനേഷനും സംബന്ധിച്ച ഡാറ്റ സമയബന്ധിതമായി അയയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. പരിശോധന കുറഞ്ഞ സംസ്ഥാനങ്ങളിൽ പരിശോധന വേഗത്തിലാക്കണമെന്നും വീടുകളിൽ ഐസൊലേഷനിലുള്ളവരെ കാര്യക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details