കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന്
വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുന്നത്. നവംബർ നാലിനാണ് അവസാന യോഗം ചേർന്നത്
ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ യോഗം വീഡിയോ കോൺഫറൻസ് വഴി ഇന്ന് ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ നവംബർ നാലിനാണ് അവസാന യോഗം ചേർന്നത്. ആരോഗ്യ-വൈദ്യശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ധാരണാപത്രം ഒപ്പിടാൻ കഴിഞ്ഞ യോഗത്തിൽ അംഗീകാരം നൽകിയിരുന്നു. ടെലികമ്മ്യൂണിക്കേഷൻസ്, കമ്മ്യൂണിക്കേഷൻ ടെക്നോളജീസ് മേഖലയിലെ സഹകരണത്തെക്കുറിച്ച് ഇന്ത്യൻ കമ്മ്യൂണിക്കേഷൻ മന്ത്രാലയവും യുകെ സർക്കാരിന്‍റെ ഡിജിറ്റൽ, കൾച്ചർ, മീഡിയ, സ്പോർട്‌സ് വകുപ്പും തമ്മിൽ ധാരണാപത്രം ഒപ്പുവയ്ക്കാനും യോഗത്തിൽ അനുമതി നൽകി.