ഇത് രാജ്യത്തിന്‍റെ ബജറ്റാണ്, വോട്ടെടുപ്പല്ല, വിമര്‍ശിച്ച് ഉദ്ദവ് താക്കറെ - national news
രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ബജറ്റിൽ പ്രതീക്ഷകളുണ്ടെന്നും കൂട്ടിച്ചേർത്തു
മുംബൈ: കേന്ദ്ര ബജറ്റിനെ വിമർശിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ബജറ്റ് രാജ്യത്തിന് വേണ്ടിയാകണം, തെരഞ്ഞെടുപ്പിനായിരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളുൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ലക്ഷ്യം വച്ച് കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ബജറ്റ് രാജ്യത്തിന് വേണ്ടിയാകണം, തെരഞ്ഞെടുപ്പിനായിരിക്കരുത്. ഇത് രാജ്യത്തിന്‍റെ ബജറ്റാണ്, വോട്ടെടുപ്പല്ല," എന്ന് പറഞ്ഞ അദ്ദേഹം, രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ബജറ്റിൽ പ്രതീക്ഷകളുണ്ടെന്നും കൂട്ടിച്ചേർത്തു. അതേസമയം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രം കൂടുതൽ ഫണ്ട് അനുവദിച്ചുവെന്ന് പ്രതിപക്ഷവും ആരോപിച്ചു.