ന്യൂഡൽഹി:സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളുടെ ഭാഗമായി രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉത്പാദനം 2014-15ല്‍ 5.8 കോടി യൂണിറ്റില്‍ (18900 കോടി മൂല്യം) നിന്നും ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 31 കോടി യൂണിറ്റായി (2.75 ലക്ഷം മൂല്യം) ഉയര്‍ന്നുവെന്ന് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ ഇലക്‌ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ ഉള്‍പ്പടെ നിര്‍ണായക സാധനസാമഗ്രികളുടെ എക്‌സൈസ് തീരുവ കുറച്ചുവെന്നറിയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ധനമന്ത്രി.
പ്രാഥമിക എക്‌സൈസ് തീരുവ കുറക്കുന്നതോടെ മൊബൈല്‍ ഫോണ്‍, കാമറ ലെന്‍സ്, ഇലക്‌ട്രിക് കിച്ചന്‍ ചിമ്മിനി, കളിപ്പാട്ടങ്ങള്‍, വാതിലുകള്‍ തുടങ്ങിയവയുടെ വില കുറയും. ഇതിനൊപ്പം ലിഥിയം അയേണ്‍ ബാറ്ററി ഇറക്കുമതി തീരുവ ഇളവ് തുടരുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.