ബാങ്കില്‍ നിന്ന് 14 ലക്ഷത്തോളം രൂപയുടെ നാണയങ്ങള്‍ കാണാതായി - യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഡീഷയിലെ പരദീപ് ഗർ ശാഖയിലാണ് സംഭവം.
ഭോപ്പാല്‍: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഡീഷയിലെ പരദീപ് ഗർ ശാഖയിൽ നിന്ന് 14 ലക്ഷത്തിലധികം രൂപയുടെ നാണയങ്ങൾ കാണാതായി. 2016 നും 2020 നും ഇടയിൽ ബാങ്കിൽ നിക്ഷേപിച്ച 1,2,5 രൂപ നാണയങ്ങളാണ് കാണാതായത്. ആകെ 14.86 ലക്ഷം രൂപ കാണാതായതായിക്കുന്നതെന്ന് ജനുവരി 25 ന് പുതിയതായി ചാര്‍ജെടുത്ത ബ്രാഞ്ച് മാനേജർ സന്തോഷ് കുമാർ കണ്ടെത്തി. ബ്രാഞ്ചിന്‍റെ ആഭ്യന്തര ഓഡിറ്റിലാണ് സംഭവം കണ്ടെത്തിയത്. ബാങ്കിലെ നാല് ജീവനക്കാര്‍ക്കെതിരെ ബ്രാഞ്ച് മാനേജര്‍ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിൽ രണ്ടുപേർ നേരത്തെ ബ്രാഞ്ച് മാനേജരായിരുന്നു. പ്രതികൾക്കെതിരെ ഐപിസി 420, 409, 34 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.