ഇസ്ലാമാബാദ് :തങ്ങളുടെ80 ശതമാനം വിമാനങ്ങളും വിലക്കിയ പാകിസ്ഥാന്‍റെ നടപടിക്കെതിരെ അഫ്‌ഗാൻ സിവിൽ ഏവിയേഷൻ അതോറിറ്റി രംഗത്ത്. അഫ്‌ഗാൻ ഉദ്യോഗസ്ഥരുമായി ആലോചിക്കാതെ ഏകപക്ഷീയമായി എടുത്ത തീരുമാനം ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ഉഭയകക്ഷി കരാറിന്‍റെ ലംഘനമാണെന്ന് അതോറിറ്റി ആരോപിച്ചു. എന്നാൽ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് വിമാന സർവീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് പാകിസ്ഥാന്‍റെ പ്രതികരണം.
'പാക് തീരുമാനം ഏകപക്ഷീയം' : അഫ്‌ഗാൻ വിമാനങ്ങൾ വിലക്കിയതില്‍ ഏവിയേഷൻ അതോറിറ്റി - പാക്
അഫ്‌ഗാൻ സർക്കാരും സമാന നടപടി സ്വീകരിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി.
Also Read:നാല് വർഷത്തെ പാകിസ്ഥാൻ ജയിൽ വാസത്തിന് ശേഷം ഇന്ത്യൻ യുവാവിന് മോചനം
അതേസമയം അഫ്‌ഗാൻ സർക്കാരും സമാന നടപടി സ്വീകരിക്കുമെന്നും പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസിന്‍റെ (പിഐഎ) വിമാനങ്ങള്‍ പരിമിതപ്പെടുത്തുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി വക്താവ് മുഹമ്മദ് നയീം സലേഹി അറിയിച്ചു. നിലവിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി അഫ്‌ഗാൻ സർക്കാർ പാകിസ്ഥാനുമായി ചർച്ച നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വ്യാപനശേഷം നിരവധി തവണ പാകിസ്ഥാൻ അഫ്‌ഗാനിസ്ഥാനുമായുള്ള ക്രോസ് പോയിന്‍റുകൾ അടച്ചിട്ടുണ്ട്.