കേരളം

kerala

By

Published : Nov 22, 2020, 4:00 PM IST

ETV Bharat / bharat

ആശ്രിത നിയമനത്തിനായി മകൻ അച്ഛനെ കൊന്നു

ജാർഖണ്ഡിലെ ബർക്കക്കാന ജില്ലയിലാണ് സംഭവം

Unemployed son kills father to get a job  ജാർഖണ്ഡ്  ആശ്രിത നിയമനത്തിനായ് മകൻ അച്ഛനെ കൊന്നു  ആശ്രിത നിയമനത്തിനായി മകൻ അച്ഛനെ കൊന്നു
ആശ്രിത നിയമനത്തിനായി മകൻ അച്ഛനെ കൊന്നു

റാഞ്ചി: ആശ്രിത നിയമനത്തിനായ് മകൻ അച്ഛനെ കൊന്നു. ജാർഖണ്ഡിലെ ബർക്കക്കാന ജില്ലയിലാണ് സംഭവം. സെൻ‌ട്രൽ കോൾ‌ ഫീൽ‌ഡ്‌സ് ലിമിറ്റഡി (സി‌സി‌എൽ) ലെ സെക്യൂരിറ്റി ജീവനക്കാരനായ കൃഷ്‌ണ രാമിനെ ആണ് ജോലിക്ക് വേണ്ടി മൂത്ത മകൻ കഴുത്തറത്ത് കൊന്നത്.

ഈ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സി‌സി‌എല്ലിലെ സെക്യൂരിറ്റി ജീവനക്കാരനായ കൃഷ്‌ണ രാമിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. തുടർന്ന നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിതാവ് മരിച്ചാൽ ലഭിക്കുന്ന ആശ്രിത നിയമനത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയത്തെന്ന പ്രതി സമ്മതിച്ചതായ് പൊലീസ് ഓഫീസർ പ്രകാശ് ചന്ദ്ര മഹ്തോ പറഞ്ഞു.

For All Latest Updates

ABOUT THE AUTHOR

...view details