ലഖ്‌നൗ(ഉത്തർ പ്രദേശ്) : മതിൽ ഇടിഞ്ഞുവീണ് ഒൻപത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ലഖ്‌നൗവിലെ ദിൽകുഷ മേഖലയിലാണ് സംഭവം. നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന കെട്ടിടത്തിന്‍റെ മതിലാണ് കനത്ത മഴയെത്തുടർന്ന് ഇടിഞ്ഞുവീണത്. ഇന്ന്(16-9-2022) രാവിലെയായിരുന്നു അപകടം. ആർമി എൻക്ലേവിന്‍റെ മതിലാണ് നിലംപൊത്തിയത്.
ലഖ്‌നൗവിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് ഒമ്പത് മരണം - യോഗി ആദിത്യനാഥ്
ലഖ്‌നൗവിലെ ദിൽകുഷ മേഖലയിലെ ആർമി എൻക്ലേവിന്‍റെ മതിലാണ് തകർന്നത്. അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് ഒരാളെ രക്ഷപ്പെടുത്തി
അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് ഒരാളെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ആർമി എൻക്ലേവിന് പുറത്തെ ഷെഡുകളിൽ ചില തൊഴിലാളികൾ താമസിച്ചിരുന്നു. അവരാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫിന്‍റെ സഹായം തേടിയിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു.
കനത്ത മഴയെത്തുടർന്നാണ് മതിൽ തകർന്നതെന്ന് ജോയിന്‍റ് പൊലീസ് കമ്മിഷണര്‍ (ലോ ആന്‍റ് ഓര്‍ഡര്‍) പിയുഷ് മോര്‍ദിയ വിശദീകരിച്ചു. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നല്‍കി.