നോര്‍ത്ത് സൗണ്ട് (ആന്‍റിഗ്വ): അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ അഞ്ചാം തവണയും മുത്തമിട്ട് ഇന്ത്യന്‍ കൗമാരപ്പട. ഫൈനലില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ കൗമാരപ്പട ജേതാക്കളായത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 14 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്.
ആദ്യം ബോൾ കൊണ്ടും പിന്നീട് ബാറ്റ് കൊണ്ടും നിറഞ്ഞാടിയ രാജ് ബവയുടെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.
സ്കോർ: ഇംഗ്ലണ്ട്– 44.5 ഓവറിൽ 189നു പുറത്ത്. ഇന്ത്യ– 47.4 ഓവറിൽ 6ന് 195
പ്രതിസന്ധി ഘട്ടത്തില്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത് അര്‍ധ സെഞ്ച്വറി നേടിയ ഇന്ത്യൻ ഉപനായകൻ ഷെയിക്ക് റഷീദിന്‍റെയും (84 പന്തില്‍ 50 റണ്‍സ്) നിഷാന്ത് സിന്ധുവിന്‍റെയും (54 പന്തില്‍ പുറത്താകെ 50 റണ്‍സ്) മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. അവസാന ഘട്ടത്തിലെ സമ്മര്‍ദ്ദം കാറ്റില്‍പറത്തി അടുത്തടുത്ത പന്തുകളില്‍ രണ്ട് സിക്‌സര്‍ പയിച്ച് ദിനേശ് ബനയാണ് ഇന്ത്യയുടെ വിജയറണ്‍ കുറിച്ചത്.
അഞ്ചു വിക്കറ്റെടുത്ത രാജ് ബവയുടേയും നാല് വിക്കറ്റെടുത്ത രവി കുമാറിന്‍റെയും ബൗളിങ്ങാണ് ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറിൽ വരിഞ്ഞുമുറുക്കിയത്. ഇംഗ്ലണ്ടിന്‍റെ തുടക്കം വൻ തകര്‍ച്ചയോടെയായിരുന്നു. 3.3 ഓവര്‍ പിന്നിട്ടപ്പോഴേക്കും രണ്ട് വിക്കറ്റ് നഷ്‌ടമായി. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നഷ്‌ടപെട്ടത് അവരെ സമ്മര്‍ദ്ദത്തിലാക്കി.
എട്ടാം വിക്കറ്റില്‍ ജെയിംസ് റൂവും ജെയിംസ് സെയ്ല്‍സും ചേര്‍ന്നെടുത്ത 93 റണ്‍സാണ് ഇംഗ്ലണ്ടിനെ വന്‍തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. റൂ 95 റണ്‍സിന് പുറത്തായപ്പോള്‍ സെയ്ല്‍സ് 34 റണ്‍സോടെ പുറത്താവാതെ നിന്നു. 61 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത് ഈ കൂട്ടുകെട്ടാണ്.
ഏഴിന് 91ലേക്ക് ഇംഗ്ലണ്ട് വീണപ്പോഴാണ് റൂവും സെയ്ല്‍സും ഒത്തുചേര്‍ന്നത്. 116 പന്ത് നേരിട്ട റൂ 12 ഫോറുകള്‍ അടക്കമാണ് 95 റൺസെടുത്തത്. റൂവിനെ കൂട്ടുകെട്ടിനെ പുറത്താക്കി രവികുമാര്‍ തന്നെയാണ് ഇന്ത്യക്ക് ബ്രേക്ക്ത്രൂ നല്‍കിയത്. പിന്നീട് അഞ്ച് റണ്‍സിനിടെ അടുത്ത രണ്ട് വിക്കറ്റും വീണതോടെ ഇംഗ്ലണ്ട് ഇന്നിംങ്‌സ് അവസാനിച്ചു.
അഞ്ച് വിക്കറ്റെടുക്കുകയും ബാറ്റിംഗിനിറങ്ങി നിര്‍ണായക 35 റണ്‍സെടുക്കുകയും ചെയ്‌ത രാജ് ബാവയാണ് ഫൈനലിലെ താരം. ജൂനിയര്‍ എ ബി ഡിവില്ലിയേഴ്‌സ് എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസാണ് ടൂര്‍ണമെന്‍റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
ALSO READ:പലരേയും പരീക്ഷിച്ചു, പക്ഷേ ധോണിക്ക് ശേഷം അതുപോലൊരു ഫിനിഷറെ കണ്ടെത്താനായില്ല : രോഹിത്