കേരളം

kerala

ETV Bharat / bharat

ഇതര സമുദായക്കാരനും വിവാഹിതനുമായ യുവാവിനെ കല്യാണം കഴിച്ചു ; പെൺകുട്ടിയെ വെട്ടിക്കൊലപ്പെടുത്തി അമ്മാവൻ - കൊലപാതകം ഉത്തർപ്രദേശ്

സീതാപൂരിൽ പെൺകുട്ടിയെ അമ്മാവൻ വെട്ടിക്കൊലപ്പെടുത്തി. വിവാഹിതനും മറ്റൊരു സമുദായത്തിൽപ്പെട്ടതുമായ യുവാവിനെ കല്യാണം കഴിച്ചതിനെ തുടർന്നാണ് കൊലപാതകം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.

Uttar Pradesh  uncle killes girl in Uttar Pradesh  Uttar Pradesh murder  uncle killes girl  honor killing in sitapur  sitapur uttarpradesh  സീതാപൂർ  ഉത്തർപ്രദേശ്  ഉത്തർപ്രദേശ് സീതാപൂർ  പെൺകുട്ടിയെ വെട്ടിക്കൊലപ്പെടുത്തി അമ്മാവൻ  അമ്മാവൻ പെൺകുട്ടിയെ കൊലപ്പെടുത്തി  കൊലപാതകം  കൊലപാതകം ഉത്തർപ്രദേശ്  ഉത്തർപ്രദേശ് ദുരഭിമാനക്കൊല
കൊലപാതകം

By

Published : May 7, 2023, 9:52 AM IST

സീതാപൂർ : ഉത്തർപ്രദേശിൽ പെൺകുട്ടിയെ വെട്ടിക്കൊലപ്പെടുത്തി അമ്മാവൻ. മറ്റൊരു സമുദായത്തിൽപ്പെട്ടതും വിവാഹിതനുമായ യുവാവിനെ കല്യാണം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

സീതാപൂരിലെ പിസാവൻ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെയാണ് ദുരഭിമാനക്കൊല. ഗ്രാമത്തിലെ തന്നെ വിവാഹിതനായ യുവാവുമായി പെൺകുട്ടി സൗഹൃദത്തിലായിരുന്നു. ഇതറിഞ്ഞ അമ്മാവൻ പെൺകുട്ടിയെ ഗാസിയാബാദിലുള്ള പിതാവിന്‍റെ അടുത്തേക്ക് അയച്ചു. എന്നാൽ യുവാവ് ഗാസിയാബാദിലെത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി.

Also read :സാമ്പത്തിക തർക്കം; യുവതിയെ കൊന്ന് വനത്തില്‍ തള്ളിയ സുഹൃത്ത് പിടിയില്‍

തുടർന്ന് ഇരുവരും വിവാഹിതരാവുകയും കുറച്ച് ദിവസങ്ങൾക്ക് ശേഷം ഗ്രാമത്തിലേക്ക് തിരിച്ചെത്തുകയും ചെയ്‌തു. ഇരുവരും നാട്ടിൽ തിരിച്ചെത്തിയത് അറിഞ്ഞ അമ്മാവൻ യുവാവിന്‍റെ വീട്ടിലെത്തി പെൺകുട്ടിയെ വലിച്ചിറക്കി റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പൊലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. എസ്‌പി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ABOUT THE AUTHOR

...view details