കേരളം

kerala

ETV Bharat / bharat

ആന്ധ്രാപ്രദേശില്‍ അനധികൃത വിവര ശേഖരണം; അജ്ഞാതൻ പിടിയില്‍

500 രൂപ നല്‍കിയാണ് ആധാർ, പാൻ കാര്‍ഡുകളിലെ വിശദാംശങ്ങള്‍ ദരിദ്രരായ സ്ത്രീകളില്‍ നിന്നും സംഘം ശേഖരിച്ചത്.

GANG COLLECTING AADHAR  PAN AND THUMB IMPRESSIONS.. CAUGHT BY POLICE  GANG COLLECTING AADHAR, PAN AND THUMB IMPRESSIONS.. CAUGHT BY POLICE  Gajuwaka of Visakhapatnam district in Andhra Pradesh  The gang has targetted the illiterate and poor in Gajuwaka at Visakhapatnam district.  Unauthorized data collection in Andhra Pradesh; stranger gang in custody  ആധാർ, പാൻ കാര്‍ഡുകളിലെ വിശദാംശങ്ങളും വിരലടയാളവും 500 രൂപ നല്‍കിയാണ് സംഘം  പിടിയിലായ പ്രതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല  ശാഖപട്ടണം ജില്ലയിലെ ഗജുവാക്കയിലാണ് സംഭവം. പ്രദേശത്തെ നിരക്ഷരരും ദരിദ്രരുമായ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഈ സംഘം പ്രവര്‍ത്തിച്ചത്  ആന്ധ്രാപ്രദേശില്‍ അനധികൃത വിവര ശേഖരണം  അഞ്ജാത സംഘാഗം പിടിയില്‍
ആന്ധ്രാപ്രദേശില്‍ അനധികൃത വിവര ശേഖരണം; അഞ്ജാത സംഘാഗം പിടിയില്‍

By

Published : Jun 20, 2021, 7:56 PM IST

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ ആളുകളിൽ നിന്ന് വ്യക്തിഗത വിവരങ്ങളും വിരലടയാളങ്ങളും ശേഖരിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍. ആധാർ, പാൻ കാര്‍ഡുകളിലെ വിശദാംശങ്ങളും വിരലടയാളവും 500 രൂപ നല്‍കിയാണ് സംഘം ശേഖരിച്ചത്. പിടിയിലായ പ്രതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

വിശാഖപട്ടണം ജില്ലയിലെ ഗജുവാക്കയിലാണ് സംഭവം. പ്രദേശത്തെ നിരക്ഷരരും ദരിദ്രരുമായ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഈ സംഘം പ്രവര്‍ത്തിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവര്‍ക്കുള്ള സഹായമെന്ന തരത്തില്‍ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചാണ് സംഘം വിവര ശേഖരണം നടത്തിയത്.

പ്രദേശത്തെ യുവാക്കൾ സംശയം തോന്നിയതിനെ തുടര്‍ന്ന് സംഘത്തെ പിന്തുടരുകയായിരുന്നു. ശേഷമാണ് ഒരാൾ പിടിയിലായത്. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കസ്റ്റഡിയിലായ പ്രതിയ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ALSO READ:പഞ്ചാബിൽ ആദ്യമായി ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചു

For All Latest Updates

ABOUT THE AUTHOR

...view details