ലണ്ടന്‍: കിഴക്കന്‍ ലണ്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാണാതായെന്ന് റിപ്പോര്‍ട്ട്. ഈമാസം പതിനഞ്ചുമുതലാണ് ജി എസ് ഭാട്ടിയ എന്ന വിദ്യാര്‍ഥിയെ കാണാതായത് (Indian student found missing in London) ലാഹ്ബറോ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയാണ് ഭാട്ടിയ.
കിഴക്കന്‍ ലണ്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാണാതായി, കണ്ടെത്താന്‍ ഊര്‍ജിത ശ്രമം - universtity student
Indian student Bhatia goes missing in East London: ഈമാസം പതിനഞ്ചുമുതലാണ് ജി എസ് ഭാട്ടിയ എന്ന വിദ്യാര്‍ഥിയെ കാണാതായത്.
Published : Dec 17, 2023, 9:26 AM IST
|Updated : Dec 17, 2023, 9:33 AM IST
ബിജെപി നേതാവ് മന്‍ജിന്തര്‍ സിങ് സിര്‍സയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. അദ്ദേഹം ഇക്കാര്യം വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുമുണ്ട്. കാണാതായ ഭാട്ടിയയെ കിഴക്കന്‍ ലണ്ടനിലെ കാനറിയിലെ വാര്‍ഫിലാണ് ഡിസംബര്‍ പതിനഞ്ചിന് അവസാനം കണ്ടത്. സര്‍വകലാശാലയും ഇന്ത്യന്‍ സ്ഥാനപതിയും ഭാട്ടിയയെ കണ്ടെത്താനുള്ള ശ്രമം നടത്തണമെന്നും സിര്‍സ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭാട്ടിയയുടെ റസിഡന്‍സ് പെര്‍മിറ്റും കോളജ് തിരിച്ചറിയല്‍ കാര്‍ഡും എക്‌സില്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. പൊതുജനങ്ങളും ഇക്കാര്യം പങ്ക് വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിവരങ്ങള്‍ ലഭിച്ചാല്‍ അറിയിക്കാനുള്ള നമ്പരുകളും നല്‍കിയിട്ടുണ്ട്