ഹൈദരബാദ്: യുജിസി നെറ്റ് പരീക്ഷകൾ മാറ്റിവച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. മെയ് രണ്ട് മുതൽ 17 വരെ നടത്താനിരുന്ന പരീക്ഷകളാണ് നീട്ടിയത്. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തിയ്യതികള്‍ പിന്നീട് പ്രഖ്യാപിക്കും. പരീക്ഷയ്ക്ക് 15 ദിവസം മുൻപെങ്കിലും പ്രഖ്യാപിക്കുമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. കൂടുതൽ വിവരങ്ങള്‍ എൻടിയുടെയും യുജിസി നെറ്റിന്‍റെയും ഔദ്യോഗിക സൈറ്റുകളിൽ ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനം : യുജിസി നെറ്റ് പരീക്ഷകൾ മാറ്റി
മെയ് രണ്ട് മുതൽ 17 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്.
കൊവിഡ് വ്യപനം; യുജിസി നെറ്റ് പരീക്ഷകൾ മാറ്റി
കൂടുതൽ വായനക്ക്:- രാജ്യത്ത് നിയന്ത്രിക്കാനാവാതെ കൊവിഡ്; ഇന്നും രണ്ടര ലക്ഷം കവിഞ്ഞു
അതേ സമയം രാജ്യത്ത് 24 മണിക്കൂറിനിടെ 2,59,170 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് നിലവിൽ 20,31,977 കൊവിഡ് രോഗികളാണുള്ളത്.