കേരളം

kerala

ETV Bharat / bharat

Maamannan Movie| മാമന്നന്‍ സെന്‍സറിങ് പൂര്‍ത്തിയായി; ഉദയനിധി ഫഹദ് ചിത്രം തിയേറ്ററുകളിലേക്ക് - Vadivelu

മാരി സെൽവരാജിന്‍റെ മാമന്നന്‍റെ സെന്‍സറിങ് പൂര്‍ത്തിയായി. ജൂണ്‍ 29ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Udhayanidhi Stalin Fahadh Faasil starrer Maamannan  Udhayanidhi Stalin Fahadh Faasil  Udhayanidhi Stalin  Fahadh Faasil  Maamannan censored with UA  Maamannan censored  Maamannan  മാമന്നന്‍ സെന്‍സറിംഗ് പൂര്‍ത്തിയായി  ഉദയനിധി ഫഹദ് ചിത്രം ഉടന്‍ എത്തും  ഉദയനിധി ഫഹദ് ചിത്രം  മാമന്നന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി  മാമന്നന്‍ സെന്‍സറിംഗ് പൂര്‍ത്തിയായി  ഉദയനിധി ഫഹദ് ചിത്രം ഉടന്‍ എത്തും  ഉദയനിധി ഫഹദ് ചിത്രം  ഉദയനിധി സ്‌റ്റാലിൻ  മാമന്നൻ  ഫഹദ് ഫാസിൽ  Fahadh Faasil  കീർത്തി സുരേഷ്  Keerthi Suresh  വടിവേലു  Vadivelu  AR Rahman
മാമന്നന്‍ സെന്‍സറിംഗ് പൂര്‍ത്തിയായി; ഉദയനിധി ഫഹദ് ചിത്രം ഉടന്‍ എത്തും

By

Published : Jun 24, 2023, 10:41 PM IST

സംവിധായകന്‍ മാരി സെൽവരാജിന്‍റെ Mari Selvaraj പുതിയ ചിത്രം 'മാമന്നൻ' Maamannan റിലീസിനൊരുങ്ങുന്നു. ജൂണ്‍ 29നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. റിലീസിനോടടുക്കുന്ന സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയായി. ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

ആരാധകര്‍ ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'മാമന്നൻ'. ഉദയനിധി സ്‌റ്റാലിൻ Udhayanidhi Stalin, ഫഹദ് ഫാസിൽ Fahadh Faasil, കീർത്തി സുരേഷ് Keerthi Suresh, വടിവേലു Vadivelu എന്നിവരാണ് സിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. വില്ലനായാകും ചിത്രത്തില്‍ ഫഹദ് ഫാസില്‍ പ്രത്യക്ഷപ്പെടുക. ഇതുവരെ കാണാത്ത കഥാപാത്രത്തെയാകും ചിത്രത്തില്‍ വടിവേലു അവതരിപ്പിക്കുക.

എ ആർ റഹ്മാനാണ് AR Rahman സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ഇതാദ്യമായാണ് എആര്‍ റഹ്മാനും മാരി സെൽവരാജും ഒന്നിക്കുന്നത്. യുഗഭാരതിയാണ് ഗാനരചയിതാവ്. ഉദയനിധിയുടെ റെഡ് ജയന്‍റ് മൂവീസാണ് സിനിമയുടെ നിര്‍മാണം. തേനി ഈശ്വർ-ഛായാഗ്രഹണം, സെൽവ-എഡിറ്റിങ്. സാൻഡിയാണ് ഡാൻസ് കൊറിയോഗ്രാഫർ.

അടുത്തിടെ പുറത്തിറങ്ങിയ സിനിമയിലെ രണ്ട് ഗാനങ്ങളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. വടിവേലു പാടിയ ആദ്യ ഗാനം 'രാസ കണ്ണു', എആര്‍ റഹ്മാന്‍ ആലപിച്ച 'ജിഗു ജിഗു റെയിൽ' എന്നീ ട്രാക്കുകളാണ് പുറത്തിറങ്ങിയത്. രണ്ട് ഗാനങ്ങളും യൂട്യൂബിൽ ട്രെൻഡിങ് പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്‌തിരുന്നു.

'നെഞ്ചുക്ക് നീതി' ആണ് ഉദയനിധിയുടെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. സിനിമയിലെ മികച്ച പ്രകടനത്തിന് ഉദയനിധിക്ക് ഏറെ പ്രേക്ഷക പ്രശംസകള്‍ ലഭിച്ചിരുന്നു. രാഷ്‌ട്രീയത്തില്‍ സജീവമായ സമയത്ത് ഒരു അഭിനേതാവെന്ന നിലയിലുള്ള ഉദയനിധിയുടെ അവസാന ചിത്രമായാണ് 'മാമന്നനെ' അടയാളപ്പെടുത്തുന്നത്.

ഈ സിനിമയ്‌ക്ക് ശേഷം താരം പൂര്‍ണമായും രാഷ്‌ട്രീയ ജീവിതത്തിലേക്ക് കടക്കും. തന്‍റെ പിതാവും മുഖ്യമന്ത്രിയുമായ എം.കെ സ്‌റ്റാലിന്‍റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാരിൽ യുവജനക്ഷേമ - കായിക വികസന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരം ഏറ്റ ഉടന്‍ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അഭിനയത്തിൽ നിന്ന് വിരമിക്കുമെന്ന് ഉദയനിധി സ്‌റ്റാലിന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഇതാദ്യമായല്ല ഫഹദ് തമിഴകത്ത് എത്തുന്നത്. 2017ല്‍ പുറത്തിറങ്ങിയ ശിവകാര്‍ത്തികേയന്‍ നായകനായെത്തിയ 'വേലൈക്കാരന്‍' എന്ന ചിത്രത്തിലൂടെയാണ് താരം കോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്‌. പിന്നീട്‌ വിജയ്‌ സേതുപതിയുടെ 'സൂപ്പര്‍ ഡീലക്‌സ്‌' എന്ന ചിത്രത്തിലും അഭിനയിച്ചു. അല്ലു അര്‍ജുന്‍റെ 'പുഷ്‌പ'യിലൂടെ താരം തെലുഗുവിലും അരങ്ങേറ്റം കുറിച്ചു.. 'പുഷ്‌പ'യിലെ ഫഹദിന്‍റെ മികച്ച പ്രകടനം, താരത്തിന് ഏറെ പ്രേക്ഷക-നിരൂപക പ്രശംസകള്‍ നേടിക്കൊടുത്തു. നിലവില്‍ പുഷ്‌പയുടെ രണ്ടാം ഭാഗത്തിലും അഭിനയിക്കുകയാണ് താരം.

'പരിയേറും പെരുമാൾ', 'കർണൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് 'മാമന്നൻ'. മാരി സെല്‍വരാജിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'കര്‍ണന്‍'. തമിഴ് ഇൻഡസ്‌ട്രിയില്‍ സംവിധായകന്‍റെ ആദ്യ രണ്ട് ചിത്രങ്ങളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also Read:'ജിഗു ജിഗു റെയില്‍' പാടി നൃത്തച്ചുവടുകളുമായി എആര്‍ റഹ്‌മാന്‍; പാട്ടില്‍ ഒളിപ്പിച്ച് 'മാമന്നന്‍' ട്രെയിലര്‍ ലോഞ്ച്

ABOUT THE AUTHOR

...view details