ഷിംല:മണാലി സന്ദര്‍ശിക്കാന്‍ കേരളത്തില്‍ നിന്നെത്തിയ രണ്ട് യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു. ഷാഹിദ്, വില്യം എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മണാലി സന്ദര്‍ശിക്കാനെത്തിയ രണ്ട് മലയാളി യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു - മണാലി സന്ദര്‍ശിക്കാനെത്തിയ യുവാക്കളുടെ മരണം
പിന്നില്‍ നിന്നു വന്ന വാഹനത്തെ കടത്തിവിടാന്‍ ശ്രമിക്കുമ്പോള്‍ വാഹനം നിയന്ത്രണം വിട്ട് റോഡില്‍ നിന്നും കുഴിയിലേയ്‌ക്ക് പതിക്കുക വഴിയാണ് അപകടമുണ്ടായത്.
ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. അഞ്ച് സുഹൃത്തുക്കളടങ്ങുന്ന സംഘം വാടകയ്‌ക്കെടുത്ത ബൈക്കുമായാണ് മണാലി സന്ദര്‍ശിക്കാനെത്തിയത്. നഗ്ഗറിന് സമീപം ഇരുവരും ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കവെ പിന്നില്‍ നിന്നു വന്ന വാഹനത്തെ കടത്തിവിടാന്‍ ശ്രമിക്കുമ്പോള്‍ വാഹനം നിയന്ത്രണം വിട്ട് റോഡില്‍ നിന്നും കുഴിയിലേയ്‌ക്ക് പതിക്കുകയായിരുന്നു.
പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും ഇരുവരുടെയും മൃതദേഹം പ്രാദേശിക ആശുപത്രിയില്‍ എത്തിച്ച് പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയെന്നും എഎസ്‌പി കുല്ലു ആഷിഷ് ശര്‍മ അറിയിച്ചു.