കേരളം

kerala

ETV Bharat / bharat

Two Trains Collided While Crossing Tracks : ആന്ധ്രപ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; 6 മരണം, നിരവധി പേർക്ക് പരിക്ക് - കണ്ടകപള്ളിയിൽ ട്രെയിൻ അപകട

Several Dead Two Trains Collids : വിജയനഗരം ജില്ലയിലെ കോതവലസ മണ്ഡലത്തിലെ കണ്ടകപള്ളിയിലാണ് അപകടമുണ്ടായത്

Two trains collided while crossing the tracks Six passengers died The death toll is likely to increase  Two Trains Collided While Crossing Tracks  Two trains collide in Andhra Pradesh  Several Dead Two Trains Collids  Andra train accident  train accident  Trains Collided  Trains Collided Several Dead 6 died  ആന്ധ്ര പ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു  ട്രെയിനുകൾ കൂട്ടിയിടിച്ചു 6 മരണം  കണ്ടകപള്ളിയിൽ ട്രെയിൻ അപകട  പാലസ എക്സ്പ്രസ് പാസഞ്ചർ ട്രെയിൻ ഇടിച്ചു
Two Trains Collided While Crossing Tracks

By ETV Bharat Kerala Team

Published : Oct 29, 2023, 10:07 PM IST

Updated : Oct 29, 2023, 11:04 PM IST

വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ആറ് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി റെയിൽവേ അധികൃതർ വ്യക്തമാക്കി. വിഴിയനഗരം ജില്ലയിലെ കോതവലസ മണ്ഡലത്തിലെ കണ്ടകപള്ളിയിലാണ് അപകടമുണ്ടായത് (Two Trains Collided While Crossing Tracks).

വിശാഖയിൽ നിന്ന് റായഗഡയിലേക്ക് പോകുന്ന പാസഞ്ചർ ട്രെയിനും പലാശയിൽ നിന്ന് വിജയനഗരത്തേക്ക് വരികയായിരുന്ന പലാസ എക്‌സ്‌പ്രസ്‌ ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ഓവർ ഹെഡ് കേബിൾ പൊട്ടിയതിനാൽ പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു. ആ സമയം അതേ ട്രാക്കിലൂടെ വന്ന പാലസ എക്‌സ്‌പ്രസ് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിനിന്‍റെ മൂന്ന് ബോഗികള്‍ പാളം തെറ്റി.

ആ ബോഗികളിൽ ഉണ്ടായിരുന്നരാണ് മരിച്ചത്. അതേസമയം സിഗ്നൽ പിഴവ് ആണോ അപകടത്തിന് കാരണം എന്ന് പരിശോധിക്കുമെന്ന് ഡിവിഷണൽ മാനേജർ അറിയിച്ചു. സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

അതേസമയം ബിഹാറിലെ ബക്‌സറിൽ ഒക്‌ടോബർ 11 ന് രാത്രിയുണ്ടായ ട്രെയിൻ അപകടത്തിൽ നാല് പേർ മരിച്ചിരുന്നു (Bihar train Accident Death Toll). ബക്‌സർ ജില്ലയിലെ രഘുനാഥ്പൂർ സ്‌റ്റേഷന് സമീപം രാത്രി 9:53നാണ് നോർത്ത് ഈസ്‌റ്റ്‌ എക്‌സ്പ്രസ് ട്രെയിൻ പാളം തെറ്റിയിരുന്നത്.

അപകടത്തിൽ 70 ഓളം പേർക്ക് പരിക്കേറ്റതായി ഈസ്‌റ്റ്‌ സെൻട്രൽ റെയിൽവേ സോണിലെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ (സിപിആർഒ) ബീരേന്ദ്ര കുമാർ പറഞ്ഞിരുന്നു.

ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനലിൽ നിന്ന് അസമിലെ കാമാഖ്യയിലേക്ക് പോകുകയായിരുന്ന 12506 ട്രെയിനിന്‍റെ 21 കോച്ചുകളാണ് പാളം തെറ്റിയിരുന്നത് (Train Derailed In Buxar). ബക്‌സർ സ്‌റ്റേഷനിൽ നിന്ന് പുറപ്പെട്ട് അരമണിക്കൂറിനുള്ളിലായിരുന്നു അപകടം സംഭവിച്ചത്.

ALSO READ:Odisha Train Tragedy CBI Files Chargesheet ഒഡിഷ ട്രെയിൻ ദുരന്തം; അറസ്റ്റിലായ 3 റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ബാലസോർ ട്രെയിൻ അപകടം:അതേസമയം ഒഡിഷയിൽ 293 യാത്രക്കാരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ അപകടവുമായി (Odisha Train Tragedy) ബന്ധപ്പെട്ട് അറസ്‌റ്റിലായ മൂന്ന് റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ (CBI) കുറ്റപത്രം സമർപ്പിച്ചിരുന്നു (Odisha Train Tragedy CBI files chargesheet).

സീനിയർ സെക്ഷൻ എഞ്ചിനീയർ (സിഗ്നൽ) അരുൺ കുമാർ മഹന്ത, സെക്ഷൻ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്‌നീഷ്യൻ പപ്പു കുമാർ തുടങ്ങിയവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്.

ജൂൺ രണ്ടിനായിരുന്നു രാജ്യത്തെ നടുക്കിയ ബാലസോർ ട്രെയിൻ ദുരന്തം സംഭവിച്ചത്. ബഹനാഗ ബസാർ പ്രദേശത്താണ് ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്‌റ്റ് എക്‌സ്‌പ്രസ്‌, കോറമണ്ഡല്‍ എക്‌സ്‌പ്രസ്, ഗുഡ്‌സ് ട്രെയിന്‍ എന്നിവ കൂട്ടിയിടിച്ചാണ് ട്രെയിൻ അപകടമുണ്ടായത്.

രാജ്യം ഇന്നേവരെ കണ്ട ഏറ്റവും വലിയ ട്രെയിൻ അപകടത്തിൽ ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ബാലസോറിലെ ബഹാനാഗ റെയിൽവേ സ്‌റ്റേഷന് സമീപമുള്ള ട്രാക്കില്‍ ഷാലിമാർ-ചെന്നൈ കോറമണ്ഡല്‍ എക്‌സ്‌പ്രസ് നിർത്തിയിട്ട ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്.

ട്രെയിനിലെ 10-12 കോച്ചുകൾ പാളം തെറ്റി എതിർ ട്രാക്കിലേക്ക് നീങ്ങുകയായിരുന്നു. ശേഷം യശ്വന്ത്പൂരിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ഹൗറ എക്‌സ്‌പ്രസ് അപകടത്തിൽപ്പെട്ട വണ്ടികളുമായി അതിവേഗത്തിൽ കൂട്ടിയിടിക്കുകയായിരുന്നു.

Last Updated : Oct 29, 2023, 11:04 PM IST

ABOUT THE AUTHOR

...view details