ചണ്ഡീഗഡ്: പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് രണ്ട് പേർ വെടിയേറ്റ് മരിച്ചു. മണി സുനിയാര, വിക്രം സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. അമൃത്‌സർ മജിത റോഡിലെ റസ്റ്റോറന്‍റിലാണ് സംഭവം. തരുൺപ്രീത് സിങ് എന്നയാൾ നൽകിയ പാർട്ടിയ്ക്കിടയിലാണ് സംഭവം നടന്നത്.
30 ഓളം സുഹൃത്തുക്കളെ പിറന്നാൾ ആഘോഷത്തിലേക്ക് ക്ഷണിച്ചിരുന്നു. പിറന്നാൾ ആഘോഷത്തിലേക്ക് ക്ഷണിക്കപ്പെട്ടവരിൽ ചിലർ കേക്ക് മറ്റുള്ളവരുടെ മുഖത്ത് പുരട്ടിയതിനെ തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. വാക്കേറ്റത്തിനിടെ ക്ഷണിക്കപ്പെട്ടവരിൽ ഒരാൾ തോക്കെടുത്ത് രണ്ട് പേരെ വെടിവയ്ക്കുകയായിരുന്നു.