ശ്രീനഗർ:പൂഞ്ച് ജില്ലയിൽ കരസേനയുടെയും ജമ്മു കശ്‌മീർ പൊലീസിന്‍റെയും സംയുക്ത പരിശോധനയില്‍ രണ്ട് പിസ്റ്റളുകളും 11 വെടിയുണ്ടകളും കണ്ടെടുത്തു. സുരങ്കോട്ടിലെ മഹ്ര ഗ്രാമത്തിൽ നിന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ജമ്മു കശ്‌മീരിലെ പൂഞ്ചിൽ ആയുധങ്ങളും വെടിക്കോപ്പുകളും ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തു
കരസേനയുടെയും ജമ്മു കശ്‌മീർ പൊലീസിന്‍റെയും സംയുക്ത പരിശോധനയില്‍ രണ്ട് പിസ്റ്റളുകളും 11 വെടിയുണ്ടകളും കണ്ടെടുത്തു
Two pistols and 11 bullets recovered in Poonch
മെയ് 9ന് സമാനമായ മറ്റൊരു സംഭവത്തിൽ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈന്യവും പൊലീസും ചേർന്ന് 19 ഗ്രനേഡുകൾ കണ്ടെടുത്തിരുന്നു. ഇതിലൂടെ സുരക്ഷാ സേനയ്‌ക്കെതിരായ വലിയ ആക്രമണമാണ് ഒഴിവായത്.
കൂടുതൽ വായനയ്‌ക്ക്:ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഗ്രനേഡുകൾ കണ്ടെടുത്തു