ലക്‌നൗ : ലഖിംപുർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ നാലുപേര്‍ അറസ്റ്റില്‍. ബുധനാഴ്‌ച വൈകീട്ട് ലാൽപൂർ മജ്ര തമോലി പൂർവ ഗ്രാമത്തിലായിരുന്നു സഹോദരിമാരെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ ബൈക്കിലെത്തിയ അയൽവാസികളായ മൂന്ന് യുവാക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയതായി പെൺകുട്ടികളുടെ അമ്മ മൊഴി നല്‍കിയിരുന്നു.
ലഖിംപുർ ഖേരിയിൽ ദലിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം : നാല് പേർ അറസ്‌റ്റിൽ - malayalam news
മക്കളെ ബൈക്കിലെത്തിയ അയൽവാസികളായ മൂന്ന് യുവാക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയതായി പെൺകുട്ടികളുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റ്
ലഖിംപൂർ ഖേരിയിൽ ദലിത് സഹോദരിമാർ തൂങ്ങിമരിച്ച സംഭവം: നാല് പേർ അറസ്‌റ്റിൽ
ഇതിന്‍റെ അടിസ്ഥാനത്തിലാണ് അയൽവാസിയായ ഒരു സ്‌ത്രീ ഉൾപ്പടെ നാല് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവരെ ചോദ്യം ചെയ്‌തുവരികയാണെന്ന് ലഖിംപൂർ ഖേരി അഡീഷണൽ പൊലീസ് സൂപ്രണ്ട് അരുൺ കുമാർ സിങ് പറഞ്ഞു.