കേരളം

kerala

ETV Bharat / bharat

ഷോപ്പിയാൻ ഏറ്റുമുട്ടല്‍ : 2 ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു - ജമ്മു കശ്മീർ വാർത്തകൾ

ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍ - വംഗം പ്രദേശത്ത് സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെയായിരുന്നു തീവ്രവാദികളുടെ ആക്രമണം.

Two militants killed in jammu  ഷോപ്പിയാൻ ഏറ്റുമുട്ടൽ വാർത്തകൾ  ജമ്മു കശ്മീർ വാർത്തകൾ  സൈനികൻ കൊല്ലപ്പെട്ടു
ഷോപ്പിയാൻ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളും ഒരു സൈനികനും കൊല്ലപ്പെട്ടു

By

Published : Mar 28, 2021, 10:34 PM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു. മറ്റൊരു സൈനികന് പരിക്കേറ്റു. ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിലുള്ള വംഗം പ്രദേശത്ത് സുരക്ഷാസേന തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു തീവ്രവാദികളുടെ ആക്രമണം. വെടിവെപ്പില്‍ പരിക്കേറ്റ സൈനികനെ സേനയുടെ 92 ബേസ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു.

ABOUT THE AUTHOR

...view details