ബെംഗളൂരു: പ്രാവിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് കുട്ടികൾക്ക് പരിക്ക്. ബെംഗളൂരുവിലെ വിജയാനന്ദ നഗറിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രാവിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥികൾക്ക് വൈദ്യുതാഘാതമേറ്റു
ബെംഗളുരു വിജയാനന്ദ നഗറിലാണ് പ്രാവിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥികൾക്ക് വൈദ്യുതാഘാതമേറ്റത്.
പ്രൈമറി ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. സ്‌കൂൾ വിട്ട് വന്ന ശേഷം ഇരുവരും കളിക്കാനായി പോയപ്പോഴാണ് അപകടം നടന്നത്. കളിസ്ഥലത്തേക്ക് പോകുന്നതിനിടെ കണ്ട പ്രാവിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ കൈവശമുണ്ടായിരുന്ന ഇരുമ്പ് കമ്പി വൈദ്യുതി ലൈനിൽ തട്ടിയാണ് കുട്ടികൾക്ക് പരിക്കേറ്റത്. ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒരു കുട്ടിക്ക് 60 ശതമാനവും മറ്റൊരാൾക്ക് 40 ശതമാനവും പൊള്ളലേറ്റു. സംഭവത്തിൽ കുട്ടികളുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.