കേരളം

kerala

ETV Bharat / bharat

ഒവൈസിയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ വെടി വയ്പ്പ്; രണ്ട് പേര്‍ അറസ്റ്റില്‍

ഒവൈസിയുടെ 'ഹിന്ദു വിരുദ്ധ' പ്രസ്താവനകളില്‍ പ്രകോപിതരായാണ് വെടി വച്ചതെന്ന് പ്രതികള്‍

Two held for firing at AIMIM chief Owaisi's convoy in UP's Meerut  investigation on firing at AIMIM chief Owaisi's convoy in UP's Meerut  up election  എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീൻ ഒവൈസിയുടെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ത്ത സംഭവം  എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീൻ ഒവൈസിക്കെതിരായ വെടിവെപ്പിലെ അന്വേഷണം  ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണം
അസദുദ്ദീൻ ഒവൈസിയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ വെടിവെപ്പ്: രണ്ട് പേര്‍ അറസ്റ്റില്‍

By

Published : Feb 4, 2022, 9:31 AM IST

ന്യൂഡല്‍ഹി: എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീൻ ഒവൈസിയുടെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഒവൈസി മീററ്റിലെ കിത്തൗദില്‍ നിന്ന് ഡൽഹിയിലേക്ക് പോകുമ്പോഴായിരുന്നു വാഹന വ്യൂഹത്തിന് നേരെ വെടി വയ്പ്പ് ഉണ്ടായത്.

അസദുദ്ദീൻ ഒവൈസിയുടെ 'ഹിന്ദു വിരുദ്ധ' പ്രസ്താവനകളില്‍ പ്രകോപിതരായാണ് വെടി വച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിയെന്ന് ഹപൂര്‍ ജില്ല പൊലീസ് മേധാവി ദീപക് ബുക്കൂര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവം അസദുദ്ദീൻ ഒവൈസി പാര്‍ലമെന്‍റില്‍ ഉയര്‍ത്തുമെന്ന് എ.ഐ.എം.ഐ.എം വൃത്തത്തങ്ങള്‍ അറിയിച്ചു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയോടും സംഭവം ഒവൈസി വിശദീകരിക്കും. ഒവൈസിയുടെ സഹോദരന്‍ അക്ബറുദീന്‍ ഒവൈസിയും സംഭവത്തിന് ശേഷം ഡല്‍ഹിയില്‍ എത്തി.

ALSO READ:'നാല് റൗണ്ട് നിറയൊഴിച്ചു' ; അസദുദ്ദീന്‍ ഒവൈസിക്കുനേരെ വെടിവയ്പ്പ്

For All Latest Updates

TAGGED:

up election

ABOUT THE AUTHOR

...view details