കേരളം

kerala

ETV Bharat / bharat

ഓക്സിജൻ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമം ; രണ്ടുപേർ അറസ്റ്റിൽ

31000 രൂപ വിലവരുന്ന ഓക്സിജൻ കോൺസന്‍ട്രേറ്റര്‍ പ്രതികൾ 1.65 ലക്ഷം രൂപയ്ക്ക് വിൽക്കുകയായിരുന്നു

two held for black marketing oxygen concentrators  ഓക്സിജൻ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ  ഓക്സിജൻ ക്ഷാമം  കരിഞ്ചന്ത  black marketing oxygen
ഓക്സിജൻ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

By

Published : May 2, 2021, 4:30 PM IST

ന്യൂഡൽഹി: രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ ഡൽഹിയിൽ കോൺസന്‍ട്രേറ്ററുകൾ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. കൽക്കാജി എക്സ്റ്റൻഷൻ സ്വദേശിയായ ഭരത് ജുനേജയുടെ പരാതിയിലാണ് പ്രതികളായ അനുജ് മിൻഡ, ഗുർമീത് സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യയും അമ്മയും കൊവിഡ് പോസിറ്റീവ് ആകുകയും ഓക്സിജൻ ആവശ്യം വരികയും ചെയ്ത സാഹചര്യത്തിൽ ജുനേജ പ്രതികളുടെ പക്കൽ നിന്നും 31000 രൂപ വിലവരുന്ന ഓക്സിജൻ കോൺസൻട്രേറ്റര്‍ 1.65 ലക്ഷം രൂപയ്ക്ക് വാങ്ങുകയായിരുന്നു. എന്നാൽ അവ പ്രവർത്തനക്ഷമമല്ലാതിരുന്നതിനാൽ പണം തിരികെ നൽകാൻ പ്രതികളോട് ആവശ്യപ്പെടുകയും അവർ നിരസിക്കുകയുമായിരുന്നു.

ഇരു പ്രതികളുടെയും പേരിൽ അവശ്യ സാധന നിയമം, ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 420 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതികളുടെ പക്കൽ നിന്നും ഓക്സിജൻ കോൺസന്‍ട്രേറ്റർ കണ്ടുകെട്ടുകയും കേസിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നതായും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details