കേരളം

kerala

ലൈംഗിക അതിക്രമം: ബ്രിജ് ഭൂഷണെതിരെ പോക്‌സോ അടക്കം രണ്ട് കേസുകള്‍; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് ഡല്‍ഹി പൊലീസ്

By

Published : Apr 28, 2023, 11:12 PM IST

Updated : Apr 29, 2023, 6:55 AM IST

ബ്രിജ് ഭൂഷണെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്‌ത് ഡല്‍ഹി പൊലീസ്. നടപടി ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം തുടരുന്നതിനിടെ

ഡല്‍ഹി പൊലീസ്  brijbhushan  ബ്രിജ് ഭൂഷണെതിരെ പോക്‌സോ കേസ്  ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്  പോക്‌സോ വകുപ്പ്  പോക്‌സോ  ഡല്‍ഹി പൊലീസ്  സുപ്രീം കോടതി
ബ്രിജ് ഭൂഷണെതിരെ പോക്‌സോ

ന്യൂഡല്‍ഹി: ബ്രിജ് ഭൂഷണെതിരെ പോക്‌സോ ഉള്‍പ്പെടെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌ത്‌ ഡല്‍ഹി പൊലീസ്. ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം തുടരുന്നതിനിടെ ആണ് നടപടി. വനിത ഗുസ്‌തി താരങ്ങളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസുകള്‍ രജിസ്റ്റർ ചെയ്‌തത്.

പ്രായപൂര്‍ത്തിയാകാത്ത താരം ഉന്നയിച്ച പരാതിയിലാണ് ആദ്യ എഫ്‌ഐആർ. ഇന്ത്യൻ ശിക്ഷ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾക്കൊപ്പം, പോക്‌സോ വകുപ്പ് കൂടി ഉള്‍പ്പെടുത്തിയാണ് കേസ്. മര്യാദ ലംഘനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന താരങ്ങള്‍ നല്‍കിയ പരാതിയിലാണ് രണ്ടാമത്തെ എഫ്‌ഐആര്‍. രണ്ട് എഫ്‌ഐആറുകളിലും അന്വേഷണം ഗൗരവത്തോടെയാണ് നടക്കതുന്നതെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

ബ്രിജ് ഭൂഷണെതിരെ ഏഴ് വനിത ഗുസ്‌തി താരങ്ങളാണ് ലൈംഗിക അതിക്രമ പരാതി ഉന്നയിച്ചത്. പരാതിയില്‍ വെള്ളിയാഴ്‌ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ഡല്‍ഹി പൊലീസ് നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഡല്‍ഹി പൊലീസിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ബ്രിജ് ഭൂഷണ്‍ വിഷയത്തില്‍ ഗുസ്‌തി താരങ്ങളുടെ ഹര്‍ജി പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിനെ വിവരം അറിയിച്ചത്.

ഗുസ്‌തി താരങ്ങള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിപല്‍ ആണ് ഹാജരായത്. ലൈംഗികാതിക്രമത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് കപില്‍ സിബല്‍ മുദ്രവച്ച കവറിൽ സത്യവാങ്മൂലം സമർപ്പിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് മതിയായ സുരക്ഷ ഉറപ്പാക്കാന്‍ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. പ്രസ്‌തുത താരത്തിന്‍റെ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികളെക്കുറിച്ച് അടുത്ത വാദം കേൾക്കുന്ന മെയ് അഞ്ചിനോ അതിനുമുമ്പോ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാനും നിര്‍ദേശമുണ്ട്.

ഏഴ് പേരാണ് ബ്രിജ് ഭൂഷണിനെതിരെ പരാതി ഉന്നയിച്ചതെന്നും അവര്‍ക്കെല്ലാം സംരക്ഷണം നല്‍കണമെന്നും കപില്‍ സിപല്‍ കോടതിയോട് ആവശ്യപ്പെട്ടു. പരാതി ഉന്നയിച്ചിട്ടും ബ്രിജ് ഭൂഷണിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് ഗുസ്‌തി താരങ്ങള്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ കഴിഞ്ഞ ഞായറാഴ്‌ച മുതല്‍ സമരം നടത്തിയിരുന്നു. വിഷയം ഗൗരവമുള്ളതാണെന്നും പരിഗണന ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി ഏഴ് വനിത ഗുസ്‌തി താരങ്ങളുടെ ഹർജിയിൽ ഡൽഹി പൊലീസിന് സുപ്രീം കോടതി ചൊവ്വാഴ്‌ച നോട്ടിസ് അയച്ചിരുന്നു.

Last Updated : Apr 29, 2023, 6:55 AM IST

ABOUT THE AUTHOR

...view details