കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ രണ്ട് ആശുപത്രികളിൽ ചെള്ളുപനി റിപ്പോർട്ട് ചെയ്‌തു

ചാച്ചാ നെഹ്‌റു ബാൽ ചികിത്സാലയത്തിലും ദ്വാരകയിലെ ആകാശ ഹെൽത്ത് കെയർ സെന്‍ററിലും ചികിത്സയിലുണ്ടായിരുന്ന രണ്ട് കുട്ടികളിലാണ് ചെള്ള് പനി (സ്‌ക്രബ്‌ ടൈഫസ്) റിപ്പോർട്ട് ചെയ്‌തത്.

Two Delhi hospitals report cases of scrub typhus  scrub typhus  scrub typhus in delhi  ചെള്ളുപനി  ഡൽഹിയിൽ ചെള്ളുപനി  സ്‌ക്രബ്‌ ടൈഫസ്  സ്‌ക്രബ്‌ ടൈഫസ് വാർത്ത  രണ്ട് ആശുപത്രികളിൽ ചെള്ളുപനി റിപ്പോർട്ട് ചെയ്‌തു  ചാച്ചാ നെഹ്‌റു ബാൽ ചികിത്സാലയം  ആകാശ ഹെൽത്ത് കെയർ സെന്‍റർ  scrub typhus reported in Delhi  delhi reports scrub typhus
ഡൽഹിയിൽ രണ്ട് ആശുപത്രികളിൽ ചെള്ളുപനി റിപ്പോർട്ട് ചെയ്‌തു

By

Published : Sep 17, 2021, 9:51 AM IST

ന്യൂഡൽഹി:രാജ്യ തലസ്ഥാനത്തെ രണ്ട് ആശുപത്രികളിലായി കുട്ടികളിൽ ചെള്ള് പനി (സ്‌ക്രബ്‌ ടൈഫസ്) റിപ്പോർട്ട് ചെയ്‌തു. ചാച്ചാ നെഹ്‌റു ബാൽ ചികിത്സാലയത്തിലും ദ്വാരകയിലെ ആകാശ ഹെൽത്ത് കെയർ സെന്‍ററിലുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാഴ്‌ചയായി തുടരുന്ന പനിയെ തുടർന്ന് ചികിത്സ തേടിയ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.

കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമായിരുന്നുവെന്നും ഓറൽ മെഡിക്കേഷന് ശേഷം കുട്ടിയെ ഡിസ്‌ചാർജ് ചെയ്‌തെന്നും ചാച്ചാ നെഹ്‌റു ബാൽ ചികിത്സാലയത്തിലെ മുതിർന്ന ഡോക്‌ടർ അറിയിച്ചു. അതേ സമയം ആറ് വയസുള്ള കുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആകാശ് ഹെൽത്ത് കെയർ പീഡിയാട്രിക്‌സ് വിഭാഗം കൺസൾട്ടന്‍റ് ഡോ. മീന ജെ പറഞ്ഞു.

ചെള്ള് പനിയുടെ ലക്ഷണങ്ങൾ

ഡെങ്കിപ്പനിയോട് സാമ്യമുള്ള രോഗലക്ഷണങ്ങളാണ് ചെള്ളുപനി രോഗബാധിതരായവർ പ്രകടിപ്പിക്കുകയെന്നും പനി നിയന്ത്രണ നിയന്ത്രണത്തിൽ വന്നില്ലെങ്കിൽ മരണത്തിന് പോലും കാരണമായേക്കാമെന്നും പാരാസ് ഹോസ്‌പിറ്റൽസ് പീഡിയാട്രിക്‌സ് ആൻഡ് നിയോനാറ്റോളജി വിഭാഗം മേധാവി ഡോക്ടർ മനീഷ് മന്നൻ പറഞ്ഞു.

ചെള്ള് കടയേറ്റതിന് ശേഷം പത്ത് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമെന്നും പനി, ശരീര വേദന, തലവേദന, വയറു വേദന, ഛർദ്ദി തുടങ്ങിയവയാണ് ചെള്ളുപനിയുടെ രോഗലക്ഷണങ്ങളെന്ന് കൺസൾട്ടന്‍റ് ഡോക്‌ടർ വിനീത സിങ് ടന്‍റൺ കൂട്ടിച്ചേർത്തു. ചില കേസുകളിൽ ശ്വാസതടസവും ശക്തമായ ചുമയും ഉണ്ടാകുമെന്നും ഡോക്‌ടർ വിനീത പറയുന്നു. ശരീരത്തിലെ വിവിധ അവയവങ്ങളെ രോഗം ബാധിക്കുമെന്നും ഡോക്‌ടർ വിനീത കൂട്ടിച്ചേർത്തു.

പല അവയവങ്ങളെയും രോഗം ബാധിക്കുക വഴി മറ്റ് പല അസുഖങ്ങൾക്കും ഇത് കാരണമാകും. ഇതുവരെ ചെള്ളുപനിക്ക് വാക്‌സിൻ കണ്ടെത്തിയിട്ടില്ല. ചെള്ളുകൾ കാണുന്ന പ്രദേശങ്ങളിൽ നിന്ന് കുട്ടികളെ മാറ്റിനിർത്തുകയും രോഗം വരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുകയുമാണ് വേണ്ടതെന്ന് ഡോക്‌ടർ സമൂഹം പറയുന്നു.

ALSO READ: ഇടുക്കിയുടെ മണ്ണിലേയ്ക്ക് ഇനി വിമാനം പറന്നിറങ്ങും; എയര്‍ സ്‌ട്രിപ് നിര്‍മാണം അന്തിമ ഘട്ടത്തില്‍

ABOUT THE AUTHOR

...view details